സിനിമാ താരങ്ങളുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് യാതൊരു ക്ഷാമവുമില്ല. ചില താരങ്ങള്‍ ഇത്തരം വ്യാജന്‍മാരെ കണ്ടില്ല എന്ന് നടിക്കാറാണ് പതിവ്. മറ്റു ചിലരാകട്ടെ കൃത്യമായി അത്തരക്കാര്‍ക്കെരിരെ രംഗത്ത് വരും. 

ഇന്‍സ്റ്റാഗ്രാമില്‍ തന്റെ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് രമ്യ കൃഷ്ണനിപ്പോള്‍. 

'എല്ലാ ആരാധകര്‍ക്കും സന്തോഷ വാര്‍ത്ത. രമ്യ മാഡം ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ന്നിരിക്കുന്നു'-എന്ന തരത്തില്‍ ട്വിറ്ററിലൂടെ വ്യാപക പ്രചരണമാണ് നടക്കുന്നത്. ഒപ്പം ഒരു എക്കൗണ്ടിന്റെ ലിങ്കും നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് രമ്യ ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്തെത്തി.

'ക്ഷമിക്കണം, ഇത് ഞാനല്ല, എനിക്ക് ഇന്‍സ്റ്റാഗ്രാമില്ല'- രമ്യ ട്വിറ്ററില്‍ കുറിച്ചു.

ബാഹുബലിയിലെ രാജമാതാ ശിവകാമിയായെത്തിയ രമ്യക്ക് ഇന്ത്യയൊട്ടാകെ ഒരുപാട് ആരാധകരുണ്ട്. ചിത്രത്തില്‍ രമ്യയുടെ പ്രകടനം ഏറെ പ്രശംസകളേറ്റുവാങ്ങി.