രമേഷ് പിഷാരടി | ഫോട്ടോ: www.facebook.com/RameshPisharodyofficial
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വന്ന ന്യായീകരണങ്ങള്‍ക്കെതിരെ നടന്‍ രമേഷ് പിഷാരടി. കണ്ണെരിഞ്ഞും ചുമച്ചും ശ്വാസം മുട്ടിയും ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോട് അനുതാപമുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് അഥവാ 'പൊ ക' എന്ന് തുടങ്ങുന്ന ചെറുകുറിപ്പിലാണ് രമേഷ് പിഷാരടി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 'ബ്രഹ്മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവന്‍ പണയംവെച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്. എന്നാല്‍ അനുതാപമുള്ളത് കണ്ണെരിഞ്ഞും ചുമച്ചും ശ്വാസം മുട്ടിയും ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോടാണ്, പിഷാരടി എഴുതി.
പതിനൊന്നാം ദിവസവും ബ്രഹ്മപുരത്തെ തീപ്പിടിത്തം പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. 90 ശതമാനത്തിലധികം പ്രദേശത്തെ പുക നിയന്ത്രിച്ചുകഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു. ഏഴ് മേഖലകളായി തിരിച്ചാണ് തീ അണയ്ക്കാന്‍ ശ്രമം നടക്കുന്നത്. രണ്ടിടത്ത് ഇപ്പോളും തീ കാണുന്നുണ്ട്. കോടതി നിര്‍ദേശപ്രകാരം ശനിയാഴ്ച കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി പി.കെ. ബാബുരാജ്, കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി തുടങ്ങിയവരടങ്ങുന്ന വിദഗ്ധ സമിതി പ്ലാന്റ് സന്ദര്‍ശിച്ചു.
മണ്ണുമാന്തികള്‍ ഉപയോഗിച്ച് മാലിന്യം നീക്കി വലിയ കുഴികള്‍ ഉണ്ടാക്കി അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക നിയന്ത്രിക്കുന്നത്.
Content Highlights: ramsh pisharody on brahmapuram fire incident, brhmapuram fire 11th day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..