തെലുഗ് സിനിമയുടെ പവര്‍ സ്റ്റാര്‍ പവന്‍ കല്ല്യാണും സംവിധായകന്‍ രാം ഗോപാല്‍ വര്‍മയും തമ്മിലുള്ള ശത്രുത പരസ്യമാണ്. പവന്‍ കല്ല്യാണിനെ ആക്രമിക്കാന്‍ കിട്ടുന്ന അവസരമൊന്നും ആര്‍ജിവി നഷ്ടപ്പെടുത്താറില്ല. നടി ശ്രീ റെഡ്ഡി നടത്തിയ ആരോപണങ്ങളുടെ ചരടുവലിച്ചതിന് തൊട്ടു പിറകെ പവന്‍ കല്ല്യാണിനെ രൂക്ഷമായി പരിഹസിച്ചു രംഗത്തുവന്നിരിക്കുകയാണ് ആര്‍ജിവി.
തിരുപ്പതി ദര്‍ശനത്തിന്റെ ഒരു ഫോട്ടോയും ഒരു ഓഡിയോ ലോഞ്ചിന്റെ വീഡിയോയും ചേര്‍ത്താണ് ട്വിറ്ററിലൂടെ വര്‍മയുടെ പരിഹാസം.
പവന്‍ കല്ല്യാണ്‍ ഇയ്യിടെ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയിരുന്നു. കഠിനമായ ട്രക്ക് റൂട്ട് വഴി നടന്നാണ് തിരുമലയിലെത്തിയത്. മല താണ്ടിയ ഉടനെ ഒരു കസേരയില്‍ തളര്‍ന്നിരിക്കുകയും ചെയ്തു. ഈ ഫോട്ടോയെടുത്ത് പവര്‍ സ്റ്റാര്‍ തളര്‍ന്നിരിക്കുന്നതിനെയാണ് രാം ഗോപാല്‍ വര്‍മ പരിഹസിച്ചത്. പഫര്‍ഫുള്‍ എനജിയുടെ ഉദാഹരണം എന്നാണ് പരിഹാസം. പവര്‍ സ്റ്റാർ പവര്‍ സ്റ്റാഴ്സ് പവര്‍ഫുള്‍. എക്സാമ്പിള്‍ ഓഫ് ഹിസ് പവര്‍ഫുള്‍ എനര്‍ജി എന്നാണ് കുറിപ്പ്.
രവി തേജയുടെ നെല ടിക്കറ്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോ ഉപയോഗിച്ചാണ് മറ്റൊരു പരിഹാസം. രവി തേജയുടെ ജീൻസിന്റെ കീറലിൽ വിരല്‍ കൊണ്ട് തോണ്ടി വികൃതി കാട്ടുന്നതാണ് ദൃശ്യത്തില്‍. രവി തേജയും പവന്‍ കല്ല്യാണും തമ്മിലുള്ള ഈ തുട ബന്ധം ജനസേന പാര്‍ട്ടി അംഗങ്ങള്‍ക്ക് മാത്രമേ മനസ്സിലാകൂ. രവി തേജയുടെ തുടയിലുള്ള താത്പര്യം വീഡിയോയിലെ പവന്‍ കല്ല്യാണിന്റെ ഭാവത്തില്‍ നിന്ന് മനസ്സിലാകും-വീഡിയോയ്ക്ക് ചുവടെ വര്‍മ കുറിച്ചു.
.@raviteja_offl yedama thodaki, @pawankalyan kudi chethiki vunna avinaabhava sambhandham aa devudike theliyaali pic.twitter.com/PReVG6FjLB
— Ram Gopal Varma (@RGVzoomin) May 12, 2018
വര്‍മയുടെ ഈ അതിരുവിട്ട പരിഹാസം പക്ഷേ പവന്‍ കല്ല്യാണിന്റെ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. രൂക്ഷമായ ആക്രമണമാണ് അവര്‍ വര്‍മയ്ക്കെതിരേ അഴിച്ചുവിട്ടത്.
തെലുഗു സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്‍ നടി ശ്രീ റെഡ്ഡിക്ക് പിന്തുണ നല്‍കിയ ഏക സിനിമാപ്രവര്‍ത്തകനായിരുന്നു രാം ഗോപാല്‍ വര്‍മ. നടുറോഡില്‍ അര്‍ധനഗ്നയായി പ്രതിഷേധിച്ച ശ്രീ റെഡ്ഡിയെ പവന്‍ കല്യാണ്‍ വിമര്‍ശിച്ച് രംഗത്ത് വന്നപ്പോള്‍ അനുകൂലമായി സംസാരിച്ചത് രാം ഗോപാല്‍ വര്‍മ മാത്രമാണ്.
Content Highlights: Ramgopal varma teases Pawan kalyan troll casting couch issue sri reddy