മേഷ് പിഷാരടിയുടെ തട്ട് എന്നു വെച്ചാല്‍ ഒന്നൊന്നര തട്ടാണ്. എന്നാല്‍, ശരിക്കും ഒരാളെ തട്ടണമെന്ന് മനസ്സില്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു പിഷാരടിക്ക്. 

അത് വേറെയാരെയുമല്ല. കുഞ്ചാക്കോ ബോബനെ. 1997ല്‍, കൃത്യമായി പറഞ്ഞാല്‍ ഫാസിലിന്റെ അനിയത്തിപ്രാവില്‍ അരങ്ങേറ്റം കുറിച്ച് കുഞ്ചോക്കോ ഒരു സെന്‍സേഷനായി മാറിയ വര്‍ഷം.  അന്ന് ആരെങ്കിലും കൈയിലൊരു തോക്ക് വച്ചുതന്നിട്ട് ആരെയെങ്കിലും വെടിവേച്ചോളാന്‍ പറഞ്ഞാല്‍ ഞാന്‍ ആദ്യം ചെന്ന് വെടിവെക്കുക കുഞ്ചാക്കോ ബോബനെയായിരിക്കും. മാത്തുക്കുട്ടിയുടെ ടോക്ക് ടൈം എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കുഞ്ചാക്കോ ബോബനോടുള്ള ആ പഴയ വൈരാഗ്യത്തിന്റെ കഥ പിഷാരടി പറഞ്ഞത്.

ആ വൈരാഗ്യത്തിന്റെ കാര്യവും പിഷാരടി തന്നെ പറയുന്നുണ്ട്.  അന്ന് എന്തൊരു ഉപദ്രവമായിരുന്നു കുഞ്ചാക്കോ ബോബനെ കൊണ്ട് എന്നറിയുമോ? പത്താം ക്ലാസ് കഴിഞ്ഞാല്‍ കുട്ടികള്‍ ഓട്ടോഗ്രാഫ് കൊണ്ടുവരുമല്ലോ. പെണ്‍കുട്ടികളുടെ ഓട്ടോഗ്രാഫിന്റെ അതിന്റെ അപ്പുറവും ഇപ്പുറവും കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ്. ഞാനൊന്നും അതില്‍ എഴുതിയില്ല. അസൂയ കൊണ്ട് സഹിക്കാന്‍ പറ്റില്ലായിരുന്നു. ഭയങ്കര ശല്ല്യമായിരുന്നു കുഞ്ചാക്കോ ബോബനെ കൊണ്ട് അന്നൊക്കെ. അത്ര പ്രശ്‌നമായിരുന്നു. ഞാന്‍ ഇക്കാര്യം കുഞ്ചാക്കോ ബോബനോട് തന്നെ പറഞ്ഞിട്ടുണ്ട്-പിഷാരടി പരിപാടിയില്‍ പറഞ്ഞു.

രഞ്ജിത് ശങ്കറിന്റെ രാമന്റെ ഏദന്‍തോട്ടമാണ് കുഞ്ചാക്കോയും പിഷാരടിയും ഒന്നിച്ച് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.