രമേഷ് പിഷാരടി, 23 വർഷങ്ങൾക്ക് മുൻപ് രമേഷ് പിഷാരടി മാതൃഭൂമിയ്ക്ക് അയച്ച കത്ത്
ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്ന തന്റെ കത്ത് പങ്കുവച്ച് രമേഷ് പിഷാരടി. സമകാലിക വിഷയങ്ങളെക്കുറിച്ച് വായനക്കാര്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന പ്രതികരണത്തിലാണ് പിഷാരടി നിയമം നടപ്പാക്കുന്നതിലെ പോരായ്മകളെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.
നിയമങ്ങള്‍ സൃഷ്ടിച്ചാല്‍ മാത്രം പോരാ അത് നടപ്പാക്കുന്നതിലാണ് ഭരണസംവിധാനങ്ങള്‍ കഴിവ് തെളിയിക്കേണ്ടതെന്ന് രമേഷ് പിഷാരടി കത്തില്‍ പറയുന്നു. തന്റെ പ്രതികരണമടങ്ങിയ 2000, ജൂലൈ 19 ല്‍ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഏട് പങ്കുവച്ചുകൊണ്ട് രമേഷ് പിഷാരടി ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറച്ചു.
''ചിലപ്പോഴെല്ലാം ഇതും ശരിയാണ്.
'മാറ്റമില്ലാത്തതായി ഒന്നേ ഉള്ളൂ മാറ്റമില്ലായ്മ'
23 വര്‍ഷം മുന്‍പുള്ള മാതൃഭൂമി ദിനപത്രം
അപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഇല്ല പത്രങ്ങളിലേക്കയക്കുന്ന അനേകം കത്തുകളില്‍ നിന്ന് ചിലതു പ്രസിദ്ധീകരിക്കും. അപകടവും ആള്‍നാശവും കഴിഞ്ഞ് പരിമിതമായ കാലത്തേക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന പൊതുസംവിധാനങ്ങളും നിയമ നിര്‍മാണവും നടത്തിപ്പും എല്ലാം...കലാലയ കാലത്തെ എന്റെ പ്രതികരണം. അന്ന് ഇതിനും 23വര്‍ഷം മുന്‍പ് ഇതേകാര്യത്തില്‍ പ്രതികരിച്ചവര്‍ എന്റെ ആവേശം കണ്ട് ഉള്ളില്‍ ചിരിച്ചു കാണും''
Content Highlights: Ramesh Pisharody shares 23 years old letter published in the mathrubhumi news paper


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..