രമേശ് പിഷാരടി, ബാബു ആന്റണി | photo: screen grab
ചെറുപ്പം മുതല്‍ താന്‍ ബാബു ആന്റണിയുടെ കടുത്ത ആരാധകനായിരുന്നുവെന്ന് നടന്‍ രമേഷ് പിഷാരടി. പണ്ട് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നുവെന്നും ഡയറി വേറെ ആരും എടുക്കാതിരിക്കാന്‍
ബാബു ആന്റണിയുടെ ഫോട്ടോ ഡയറിയുടെ പുറത്ത് ഒട്ടിച്ചിരുന്നുവെന്നും പിഷാരടി പറഞ്ഞു. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് രമേശ് പിഷാരടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംവിധായകന്‍ ജിസ് ജോയിയും ബാബു ആന്റണിയും രമേശ് പിഷാരടിക്കൊപ്പം ഉണ്ടായിരുന്നു.
എനിക്ക് ബാബു ചേട്ടനെപ്പോലെ മുടി വളര്‍ത്തണം എന്നുണ്ടായിരുന്നു. പക്ഷേ എന്റേത് ചുരുണ്ട മുടി ആയിരുന്നതിനാല്‍ ബാക്കിലേക്ക് വളരില്ലായിരുന്നു. മുടി വളര്‍ത്തിയാല്‍ അത് പൊങ്ങി നില്‍ക്കും. അതിന്റെ സങ്കടം ഒക്കെ ഉണ്ടായിരുന്നു. 95 മുതല്‍ ദിവസവും ഡയറി എഴുതും. ഡേറ്റ് പ്രിന്റ് ചെയ്ത ഡയറി കിട്ടാത്തതിനാല്‍ 200 പേജിന്റെ ബുക്കിലാണ് അതാത് ദിവസം നടന്ന കഥകള്‍ എഴുതിയിരുന്നത്.
അഞ്ചുമക്കളില്‍ ഇളയ ആളായിരുന്നു ഞാന്‍. സഹോദരങ്ങള്‍ ഡയറി എടുത്ത് വായിക്കാതിരിക്കാന്‍ ബുക്കിന്റെ കവറില്‍ ബാബു ചേട്ടന്റെ പടം എടുത്ത് കവറില്‍ വെട്ടി ഒട്ടിച്ചിരുന്നു. എന്റെ ഒരു കാവലാള്‍ ബാബു ചേട്ടനായിരുന്നു. 'ഇത് രമേഷിന്റെ ഡയറിയാണ്. ഇത് എടുത്താല്‍ അറിയാല്ലോ ഞാന്‍ വരും. വന്ന് നിങ്ങളെ ഇടിക്കും' എന്ന് എഴുതി വച്ചിരുന്നു. എന്റെ രക്ഷകനാണ് ബാബുച്ചേട്ടന്‍. ഇതൊരു അതിശയോക്തി അല്ല, ആ ഡയറി ഇപ്പോഴും എന്റെ കൈയില്‍ ഉണ്ട്. ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.' - പിഷാരടി പറഞ്ഞു.
വീഡിയോയില്‍ ബാബു ആന്റണിയുടെ മുഖചിത്രമുള്ള ഡയറിയും പിഷാരടി കാണിക്കുന്നുണ്ട്. നിരവധി ആരാധകരാണ് വീഡിയോക്ക് കമന്റുമായി എത്തുന്നത്.
Content Highlights: ramesh pisharody about his diary writing and babu antony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..