റാംചരൺ, ശങ്കർ എന്നിവർ
രാംചരണ്‍ നായകനായ ശങ്കര്‍ ചിത്രം RC-15ന്റെ ന്യൂസിലന്‍ഡ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം ദില്‍രാജുവാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ന്യൂസിലന്‍ഡിലെ മനോഹരമായ ലൊക്കേഷനുകളില്‍ പ്രധാന രംഗങ്ങളും ഗാന ചിത്രീകരണവും ചെയ്യാന്‍ ടീം പോയിരുന്നു. ഈ ഷെഡ്യൂള്‍ പൂര്‍ത്തിയായ വേളയില്‍ ചില ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
സെറ്റില്‍ നിന്ന് തന്റെയും ടീമിന്റെയും സ്റ്റൈലിഷ് ഫോട്ടോകളും റാംചരണ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ന്യൂസീലന്‍ഡില്‍ ചിത്രീകരിച്ച ഗാനത്തിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. സഹതാരത്തെയും ഛായാഗ്രഹകനെയുമെല്ലാം പ്രശംസിക്കുന്ന കുറിപ്പും ചിത്രങ്ങളോടൊപ്പമുണ്ട്.
15 കോടിയോളം രൂപ ഈ ഗാനത്തിനായി നിര്‍മാതാക്കള്‍ ചിലവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് തമന് എസാണ്.
ഏറെ പ്രതീക്ഷയോടെയാണ് രാംചരണ്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. രാം ചരണ്‍ ആരാധകര്‍ ആവേശത്തിമിര്‍പ്പിലാണ്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. ജയറാം, ശ്രീകാന്ത്, അഞ്ജലി, സുനില്‍ എന്നിവരടക്കം വലിയ താരനിരയും ചിത്രത്തിലുണ്ട്.
പിആര്‍ഒ- ആതിര ദില്‍ജിത്ത്
Content Highlights: ramcharan shankar film rc-15s new zealand schedule completed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..