ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ഷോ എന്ന റെക്കോ‍ഡ് ഇനി രാമാനന്ദ സാഗറിന്റെ രാമായണത്തിന് സ്വന്തം. പരമ്പര പുനഃസംപ്രേഷണം ചെയ്യുന്ന ദൂരദർശൻ നാഷണൽ ചാനലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ 16ന് രാമായണം ടി.വി.യിൽ കണ്ടത്  7.7 കോടിയാണ് പേരാണ്. അതൊരു ലോക റെക്കോഡാണ്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ജനങ്ങളുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങിയത്.

1987ലാണ് ആദ്യമായി രാമായണം ദൂരദര്‍ശന്‍ വഴി പ്രക്ഷേപണം ചെയ്തത്. സംവിധായകന്‍ രാമനന്ദ സാഗര്‍ തന്നെയായിരുന്നു പരമ്പരയുടെ നിര്‍മ്മാതാവും.  ഇത് പോലെ തന്നെ ബിആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം പരമ്പരയും ലോക്ക്ഡൗൺ കാലത്ത് ജനപ്രിയമാണ്. ഈ പഴയ പരമ്പരകളുടെ ബലത്തിലാണ് ദൂരദർശൻ ഇപ്പോൾ വീണ്ടും പഴയ പ്രതാപകാലത്തേക്ക് തിരിച്ചു വന്നത്.

Content Highlights: Ramayan Breaks All Records, World's Most-watched TV Show