-
അടച്ചിടൽക്കാലത്ത് ജനങ്ങൾ വീട്ടിലിരിക്കാൻ തുടങ്ങിയതും ക്ലാസിക് പരമ്പരകൾ തിരികെക്കൊണ്ടുവരാൻ തീരുമാനിച്ചതും ദൂരദർശന് അനുഗ്രഹമായിരിക്കയാണ്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (ബി.എ.ആർ.സി.) റിപ്പോർട്ടനുസരിച്ച് അടച്ചിടൽ പ്രഖ്യാപിച്ചതുമുതൽ ഏപ്രിൽമൂന്നുവരെയുള്ള കാലയളവിൽ ഇന്ത്യക്കാർ ഏറ്റവുമധികംകണ്ട ചാനൽ ദൂരദർശനാണ്.
ബി.എ.ആർ.സി.യുടെ റിപ്പോർട്ടനുസരിച്ച് ദൂരദർശൻ ചാനലിനുമാത്രം 40,000 ശതമാനം പ്രേക്ഷകരാണ് ഇക്കാലയളവിൽ വർധിച്ചത്.
രാമായണത്തിനുപിന്നാലെ മഹാഭാരതം, ശക്തിമാൻ, ബുനിയാദ് എന്നീ പരമ്പരകളും ദൂരദർശൻ തിരികെയവതരിപ്പിച്ചിരുന്നു. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏകചാനലെന്ന പദവിയുള്ള കാലത്താണ് ഈ പരമ്പരകളിൽ ഭൂരിഭാഗവും ദൂരദർശൻ ആരംഭിച്ചത്. പിന്നീട് സ്വകാര്യചാനലുകൾ രംഗത്തെത്തിയതോടെ പതിയെ ദൂരദർശന്റെ മേൽക്കോയ്മ തകരുകയായിരുന്നു.
ദക്ഷിണേന്ത്യയിൽനിന്നുള്ള ചാനലായ സൺ ടി.വി.യും തങ്ങളുടെ പ്രതാപകാലത്തെ പരിപാടികളും പരമ്പരകളുമൊക്കെ പുനരവതരിപ്പിച്ച് കൂടുതൽ കാഴ്ചക്കാരെ നേടിയിട്ടുണ്ട്.
രാജ്യത്തെ മൊത്തം ടെലിവിഷൻ ഉപയോഗത്തിന്റെ നിരക്ക് കൊറോണ ആരംഭിക്കുന്നതിനുമുമ്പുള്ളതിൽനിന്ന് 43 ശതമാനം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വാർത്താചാനലുകൾക്കും സിനിമാചാനലുകൾക്കും സ്പോർട്സ് ചാനലുകൾക്കുമൊക്കെ കൂടുതൽ കാഴ്ചക്കാരുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽപറയുന്നു.
Content Highlights: Doordarshan highest-watched channel in India during lock down, Ramayan, Mahabharat make
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..