90 ലെ കുട്ടികളേ; സർക്കസും ബ്യോംകേഷ് ഭക്ഷിയും മടങ്ങിയെത്തുന്നു


ആരാധകരുടെ ആവശ്യങ്ങള്‍ മാനിച്ച് രാമായണം, മഹാഭാരതം എന്നീ പരമ്പരകൾക്ക് പുറമേ 90 കളിലെ കുട്ടികളുടെ ഹരമായിരുന്ന സർക്കസ്, ബ്യോംകേഷ് ഭക്ഷിയും പ്രേക്ഷകർക്ക് മുൻപിലെത്തുന്നു.

-

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാല്‍ വീടുകളില്‍ തന്നെ കഴിഞ്ഞു കൂടുകയാണ് ജനം. വിശ്രമവേളകളെ ആനന്ദകരമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ദൂരദര്‍ശനില്‍ മുമ്പ് പ്രക്ഷേപണം ചെയ്തിരുന്ന പരമ്പരകൾ വീണ്ടും കൊണ്ടു വരണമെന്ന ആവശ്യം പരക്കെ ഉയര്‍ന്നിരുന്നു. ആരാധകരുടെ ആവശ്യങ്ങള്‍ മാനിച്ച് രാമായണം, മഹാഭാരതം എന്നീ പരമ്പരകൾക്ക് പുറമേ 90 കളിലെ കുട്ടികളുടെ ഹരമായിരുന്ന സർക്കസ്, ബ്യോംകേഷ് ഭക്ഷിയും പ്രേക്ഷകർക്ക് മുൻപിലെത്തുന്നു.

സർക്കസ്

ഷാരൂഖ് ഖാൻ പ്രധാനവേഷത്തിലെത്തിയ സർക്കസ് എന്ന ടെലിവിഷൻ പരമ്പരയും മടങ്ങിയെത്തുന്നു. സിനിമയിൽ വലിയ നടനായി പേരെടുക്കുന്നതിന് മുൻപ് ഷാരൂഖ് ഖാൻ ശ്രദ്ധ നേടുന്നത് സർക്കസിലൂടെയാണ്. കുന്ദൻ ഷാ, ആസീസ് മിർസ എന്നിവർ സംവിധാനം ചെയ്ത സർക്കസ് 1989 ലാണ് ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നത്. വെറും 19 എപ്പിസോഡുകൾ മാത്രം ഉണ്ടായിരുന്ന സർക്കസ് വളരെ ജനപ്രീതി നേടിയ ടെലിവിഷൻ പരമ്പരയാണ്. ഷാരൂഖ് ഖാന് പുറമെ സുനിൽ ഷിൻഡെ, രേഖ സാഹേ, രേണുക സാഹനെ എന്നിവരായിരുന്നു സർക്കസിലെ താരങ്ങൾ.

സമയം- മാർച്ച് 28 മുതൽ രാത്രി 8 മണിക്ക്

ബ്യോംകേഷ് ഭക്ഷി

ഷെർ‍ലക്ക് ഹോംസിന്റെ ഇന്ത്യൻ പതിപ്പ് എന്നറിയപ്പെട്ടിരുന്ന ഡിക്ടടീവ് കഥാപാത്രമാണ് ബ്യോംകേഷ് ഭക്ഷി. അ​ഗ്നിസാക്ഷിയിലൂടെ മലയാളികൾത്ത് സുപരിചിതനായ രജിത് കപൂറായിരുന്നു ചിത്രത്തിലെ നായകൻ. ബസു ചാറ്റർജി സംവിധാനം ചെയ്ത ഈ പരമ്പര 1993-1997 കാലഘട്ടത്തിലാണ് ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നത്. കെ.കെ റയ്ന, സുകന്യ കുൽക്കണി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ

സമയം- രാത്രി 11 മണി

രാമായണം

1986-87ൽ ഞായറാഴ്ചകളിൽ സംപ്രേഷണം ചെയ്തിരുന്ന രാമായണം പരമ്പര ഏറെ ജനശ്രദ്ധനേടിയിരുന്നു. ശ്രീരാമനായി അരുൺ ഗോവിലും സീതയായി ദീപിക ചിക്കാലിയയും ലക്ഷ്മണനായി സുനിൽ ലാഹ്രിയും ഹനുമാനായി ധാരാസിങ്ങും രാവണനായി അരവിന്ദ് ത്രിവേദിയുമാണ് വേഷമിട്ടത്. ദീപിക പിന്നീട് ബി.ജെ.പി. അംഗമായി. 1991-ൽ ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽനിന്ന് ലോക്‌സയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

സമയം- രാവിലെ 9 മണി മുതല്‍ 10 മണി വരെ, വൈീട്ട് 9 മുതല്‍ 10 വരെയുമാണ്

മഹാഭാരതം

നിതീഷ് ഭരദ്വാജ് കൃഷ്ണനും ഗജേന്ദ്ര ചൗഹാൻ യുധിഷ്ഠിരനും മുകേഷ് ഖന്ന ഭീഷ്മരും രൂപ ഗാംഗുലി ദ്രൗപതിയുമായി വേഷമിട്ട മഹാഭാരതം 1988-90ലാണ് പ്രേക്ഷകർക്കുമുന്നിലെത്തിയത്. ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയപ്പോൾ ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയമിച്ചു. പശ്ചിമബംഗാളിൽ ബി.ജെ.പി. മഹിളാമോർച്ച അധ്യക്ഷയായിരുന്ന രൂപ ഗാംഗുലി ഇപ്പോൾ രാജ്യസഭാംഗമാണ്.

മഹാഭാരതം- ഉച്ചക്ക് 12 മണി, രാത്രി 7 മണി

Content Highlights: Ramaya Mahabharatham, circus, byomkesh bakshi Doordarshan, 90 kids nostalgia, TV serials, Shah Rukh Khan, Rajit Kapoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented