കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന രാമന്റെ ഏദന്‍തോട്ടം മെയ് 12ന് റിലീസ് ചെയ്യും.

Read More: രാമന്റെ ഏദന്‍ തോട്ടത്തിൽ അകിര മിയാകിക്ക് എന്തു കാര്യം?

ജയസൂര്യ ചിത്രം പ്രേതത്തിനുശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രചനയും നിര്‍മാണവും സംവിധായകന്‍ തന്നെ.

 ജാപ്പനീസ് ബൊട്ടാണിസ്റ്റായ അകിര മിയാകിയുടെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ രാമന്‍ മേനോന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അവതരിപ്പിക്കുന്നത്. മാലിനി എന്ന നായികയായി എത്തുന്നത് അനു സിത്താരയാണ്. അജു വര്‍ഗീസ്, മുത്തുമണി, ജോജു ജോര്‍ജ്, രമേഷ് പിഷാരടി, ശ്രീജിത്ത് രവി എന്നിവരും വേഷമിടുന്നു. ബിജിബാലും സന്തോഷ് വര്‍മയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയത്. ശ്രേയ ഘോഷല്‍, സൂരജ് സന്തോഷ്, രാജലക്ഷ്മി എന്നിവരാണ് ഗായകര്‍.