രാമസേതുവിന്റെ ചരിത്രം തേടി അക്ഷയ് കുമാര്‍; 'രാം സേതു' ട്രെയ്‌ലര്‍


ട്രെയ്‌ലറിൽ നിന്നുള്ള രംഗം

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം 'രാം സേതു'വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നുസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

പുരാവസ്തു ഗവേഷകന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. രാമായണത്തിലെ രാമസേതുവിനെക്കുറിച്ച് നടത്തുന്ന അന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍-അഡൈ്വഞ്ചര്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആമസോണ്‍ പ്രൈമിനൊപ്പം കുമാര്‍ കാപേയുടെ ഗുഡ് ഫിലിംസ് അബണ്‍ഡാറ്റിയ എന്റര്‍ടെയ്ന്‍മെന്റ്, ലൈക പ്രൊഡക്ഷന്‍സ് എന്നിവ ചേര്‍ന്നാണ്.ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്കുള്ള ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള ഉയര്‍ന്ന പ്രദേശമാണ് രാമസേതു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്ത് ഈ പ്രദേശം ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്നു. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത്. ഈ മണല്‍ത്തിട്ടകള്‍ 4000 വര്‍ഷം പഴക്കമുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ മണല്‍ത്തിട്ടയ്ക്ക് മുകളില്‍ സമുദ്രത്തില്‍ പരന്നുകിടക്കുന്ന ചുണ്ണാമ്പുകല്ലുകള്‍ക്ക് 7000 വര്‍ഷത്തിലധികം പഴക്കമുണ്ട്. രാമായണത്തില്‍ സീതാദേവിയെ രാവണനില്‍നിന്നു രക്ഷിക്കാനായി ശ്രീരാമന്‍ ഉണ്ടാക്കിയ പാലമാണിതെന്നതാണ് രാമായണത്തിലെ ഐതിഹ്യം.

Content Highlights: Ram Setu Trailer Hindi Akshay Kumar Theatres 25th Oct 2022, Ram Setu Release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented