രാം സേതുവിൽ അക്ഷയ് കുമാർ
മുംബൈ: നടന്‍ അക്ഷയ് കുമാറിനടക്കം 'രാം സേതു' സെറ്റിലെ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച മുതല്‍ മുംബൈയിലെ പുതിയ സ്ഥലത്ത് ആരംഭിക്കുന്നതിനു മുന്നോടിയായി കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. പരിശോധനയിലാണ് 100 ആളുകള്‍ അടങ്ങുന്ന ക്രൂവില്‍ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിവച്ചു. മാത്രവുമല്ല, എല്ലാവരോടും സമ്പര്‍ക്ക വിലക്കില്‍ പോകാനും ആവശ്യപ്പെട്ടു.
കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടി. 'നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് മുന്‍കരുതല്‍ എന്ന നിലയില്‍ ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു,- അക്ഷയ് കുറിച്ചു.
അയോധ്യയിലാണ് 'രാം സേതു' വിന്റെ ചിത്രീകരണം തുടങ്ങിയത്. ഒരു പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
Content Highlights: Ram Setu Crew members including Akshay Kumar tested positive for Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..