റാമിന്റെ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന്. നടൻ സൂരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം | ഫോട്ടോ: www.instagram.com/soorimuthuchamy/
പേരന്‍പിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളിയും സൂരിയുമാണ് പ്രധാനവേഷങ്ങളില്‍. ചിത്രീകരണം കഴിഞ്ഞ വിവരം സൂരിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
ഒരു മനുഷ്യന് അവന്റെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായിരിക്കും ട്രെയിന്‍ യാത്രകള്‍ സമ്മാനിക്കുക. അതേപോലെ ഈ സിനിമയ്ക്കായുള്ള ഞങ്ങളുടെ യാത്രയും അവസാനിച്ചിരിക്കുകയാണ്. ഞാന്‍ വിടപറയുന്നു എന്നാണ് സൂരി ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
ട്രെയിന്‍ യാത്ര പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണിത്. മലയാളത്തില്‍ പടവെട്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളാണ് നിവിന്റേതായി വരാനിരിക്കുന്നത്.
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ ആണ് സൂരിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.
Content Highlights: Director Ram, Nivin Pauly, Soori, Nivin Pauly's New Tamil Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..