ഒടുവില്‍ ജെയിംസ് ബോണ്ട് സത്യമാകും; കിമ്മിന്റെ സഹോദരിയെകുറിച്ച് രാംഗോപാല്‍ വര്‍മ


ഒടുവില്‍ ജെയിംസ് ബോണ്ട് സത്യമാകും- രാം ​ഗോപാൽ വർമ കുറിച്ചു.

Photo Courtesy: HANDOUT|Reuters

ത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ്. കിം മൃതപ്രായനായി കിടക്കുകയാണെന്നും മരിച്ചുവെന്നുമൊക്കെയാണ് സ്ഥിരീകരിക്കാത്ത റിപ്പോർ‌‍ട്ടുകൾ. ഉത്തര കൊറിയ അതൊക്കെ അർഥശങ്കയ്ക്കിടയില്ലാതെ നിഷേധിച്ചിട്ടുമുണ്ട്. എന്നിട്ടും അഭ്യൂഹങ്ങൾക്ക് തെല്ലും അറുതിവന്നിട്ടില്ല. അതിന് തൊട്ടുപിന്നാലെ ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരി അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങ് ആണെന്ന അഭ്യൂഹങ്ങളും പരന്നു.

ഇതിനിടെ, സഹോദരനേക്കാള്‍ വലിയ ക്രൂരയായ ഭരണാധികാരിയായി കിം യോ ജോങ് മാറുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയാണ് ഈ അഭിപ്രായപ്രകടനം.

''കിം ജോങ് ഉന്‍ മരണപ്പെട്ടാല്‍ സഹോദരി ഭരണമേറ്റെടുക്കുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാല്‍ അവര്‍ അയാളെക്കാള്‍ ക്രൂരയാണെന്നാണ് കേള്‍ക്കുന്നത്. സന്തോഷവാര്‍ത്ത എന്തെന്നാല്‍ ലോകത്തിന് ആദ്യമായി ഒരു പെണ്‍ വില്ലനെ കിട്ടും. ഒടുവില്‍ ജെയിംസ് ബോണ്ട് സത്യമാകും- രാം ​ഗോപാൽ വർമ കുറിച്ചു.

ജനുവരിയില്‍ യു എസ് ട്രഷറി, കിം യോ ജോങ് ഉള്‍പ്പെടെയുള്ള ഉത്തരകൊറിയന്‍ ആറ് നയതന്ത്രജ്ഞരെ കടുത്തമനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018 -ൽ പ്യോങ്ചാങ്ങിൽ നടന്ന ശൈത്യകാല ഒളിമ്പിക്സിൽ ഉത്തരകൊറിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് കിം യോ ജോങ്.

Ram Gopal Varma tweets about Kim Jong Uns sister Kim Yo-jong describes as a deadly female villain
രാം ​ഗോപാൽ വർമ

ശനിയാഴ്ച നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയിൽ 31 കാരിയായ കിം യോ ജോങിനെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അവരെ പോളിറ്റ് ബ്യൂറോ അംഗമായി നിയമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം പുറത്ത് വിട്ടത്.

Content Highlights: Director Ram Gopal Varma tweets about Kim Jong Un's sister Kim Yo-jong,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented