ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിലായ സംഭവത്തെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ജനാധിപത്യത്തിന്റെ ഉത്തമോദാഹരണമാണ് ചിദംബരത്തിന്റെ അറസ്‌റ്റെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

'ജനാധിപത്യത്തിന്റെ ഉത്തമോദാഹരണമാണ് ചിദംബരത്തിന്റെ അറസ്റ്റ്. ഏറ്റവും വലിയ തമാശയെന്തെന്നാല്‍ ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലത്ത് അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്ത സി ബി ഐ ആസ്ഥാനത്തു വച്ചു തന്നെയാണ് അദ്ദേഹം അറസ്റ്റിലായിരിക്കുന്നത്. ആരും നിയമത്തിനു ഉപരിയല്ലെന്ന് മോദിയുടെ ഇന്ത്യ പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.' ആര്‍ജിവി ട്വീറ്റ് ചെയ്തു.

രാം ഗോപാല്‍ വര്‍മ്മ ഇതിനു മുമ്പും പ്രധാനമന്ത്രിയെ പ്രശംസിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു. താന്‍ രാഹുല്‍ ഗാന്ധിയെയല്ല, നരേന്ദ്രമോദിയെയാണ് പിന്തുണയ്ക്കുന്നതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. 

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐയുടെ നടപടി. സി.ബി.ഐ പ്രത്യേക കോടതി അദ്ദേഹത്തെ നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചത്. 

rgv

Content Highlights : Ram Gopal Varma tweet about P Chidambaram arrest