രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ആർജിവി മിസിങ്ങിന്റെ ട്രെയ്ലർ പുറത്തിറങ്ങി. അദ്ദേഹംം തന്നെയാണ് ചിത്രത്തിൽ നായകനാകുന്നത്. തെലുങ്കിലെ സൂപ്പർ മെഗാതാരത്തെ വില്ലനാക്കി ചിത്രീകരിച്ചിരിക്കുന്ന ട്രെയ്ലറിൽ നടൻ രജനികാന്തിന്റെ അപരനായി ഗജനികാന്ത് എന്ന പോലീസ് കഥാപാത്രവും എത്തുന്നു.
നിഷ്‍കളങ്കനായ 'ഇര' എന്നാണ് സിനിമയിൽ തന്റെ കഥാപാത്രത്തെ കുറിച്ച് രാം ഗോപാൽ വർമ പറയുന്നത്. ആദിർ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും രാം ഗോപാൽ വർമ തന്നെ നിർവഹിച്ചിരിക്കുന്നു.
ആർജിവിയെ ആരോ തട്ടിക്കൊണ്ടുപോയിരിക്കുന്നു. പികെ ഫാൻസ് (പവൻ കല്യാൺ ഫാൻസ് എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന തരത്തിൽ ചർച്ചകളുണ്ട്) , പ്രമുഖ കുടുംബം, മുൻ മുഖ്യമന്ത്രിയും അയാളുടെ മകൻ പപ്പുവും സംശയത്തിന്റെ നിഴലിൽ. ഈ സിനിമയ്ക്ക് യഥാർഥ സംഭവങ്ങളുമായി സാദൃശ്യം തോന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം- രാം ഗോപാൽ വർമ പറയുന്നു.
ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്ത റെക്കോഡ് ഒരു പക്ഷേ ആർ.ജി.വിയ്ക്കായിരിക്കും. നേക്കഡ്, ത്രില്ലർ, ഡേയ്ഞ്ചറസ്, പവർ സ്റ്റാർ, ക്ലെെമാക്സ് തുടങ്ങിയവയാണ് ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങൾ. സ്വന്തം സ്ട്രീമിങ് പ്ലാറ്റ് ഫോമായ ആർ.ജി.വി വേൾഡിലൂടെയാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്.
Content Highlights : Ram Gopal Varma RGV Missing Trailer