ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രവുമായി രാം ഗോപാല്‍ വര്‍മ; നായികമാരായി നൈനയും അപ്‌സരയും


1 min read
Read later
Print
Share

ചിത്രം മൂന്ന് ഭാഷകളിലായി ഡിസംബര്‍ 9ന് റിലീസ് ചെയ്യും.

ഡെയ്ഞ്ചറസ് സിനിമയുടെ പോസ്റ്റർ, അപ്‌സര റാണിയും നൈന ഗാംഗുലിയും രാം ഗോപാൽ വർമയ്‌ക്കൊപ്പം | ഫോട്ടോ: പി.ടി.ഐ

ത്രില്ലര്‍ സിനിമകളില്‍ നിന്നും ഇറോട്ടിക് സിനിമകളിലേയ്ക്ക് വഴി മാറി രാം ഗോപാല്‍ വര്‍മ. പുതിയ ചിത്രം ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ആക്ഷന്‍ ക്രൈം ചിത്രമാണെന്നാണ് വര്‍മ പറയുന്നത്. ഡെയ്ഞ്ചറസ് എന്നാണ് ചിത്രത്തിന്റെ പേര്. അപ്‌സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്‍.ജി.വി യുടെ കമ്പനി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റിലീസുമായി ബന്ധപ്പെട്ട പല വിവാദങ്ങള്‍ക്കും ശേഷം ചിത്രം ഡിസംബര്‍ 9ന് മൂന്ന് ഭാഷകളിലായി റിലീസ് ചെയ്യും. അവരുടെ ബന്ധം പൊലീസുകാരും ഗ്യാങ്സ്റ്ററുകളുമടക്കം നിരവധി പേരെ കൊന്നു എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. സാന്‍ഹ ആര്‍ട്ട്‌സ് റിലീസ് ആണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെത്തിക്കുന്നത്.

കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണെന്നാണ് ആര്‍.ജി.വി ചിത്രത്തെക്കുറിച്ച് പറയുന്നത്. വാര്‍ത്താ പ്രചരണം: പി.ശിവപ്രസാദ്

Content Highlights: ram gopal varma new movie dangerous, apsara rani and naina ganguly

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bazooka

1 min

നീട്ടിയ തലമുടി, താടി; സോഷ്യൽ മീഡിയയിൽ തീപടർത്തി മമ്മൂട്ടിയുടെ 'ബസൂക്ക' മാസ് ഫസ്റ്റ്ലുക്ക്

Jun 2, 2023


Soori

ആരാധകന്റെ രോ​ഗിയായ അമ്മയെ കാണാൻ ഓട്ടോയിലെത്തി സൂരി; കയ്യടി

Jun 2, 2023


Olam Movie

സസ്പെൻസ് ത്രില്ലറുമായി അർജുൻ അശോകൻ; 'ഓളം' മോഷൻ പോസ്റ്റർ

Jun 2, 2023

Most Commented