രാം ഗോപാൽ വർമ| Photo: Mathrubhumi Archives
'സംവിധായകൻ രാം ഗോപാൽ വർമയെ കാൺമാനില്ല'. ആരാണ് ഇത് പറയുന്നത് എന്നറിയാമോ? മറ്റാരുമല്ല സാക്ഷാൽ രാം ഗോപാൽ വർമ തന്നെ. വിവാദ സംവിധായകൻ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പേരാണത്. ആർ.ജി.വി മിസ്സിങ്.... ചിത്രത്തിലെ നായകനും അദ്ദേഹം തന്നെ.
ഗജിനികാന്ത് എന്ന് പേരുള്ള നടനാണ് ചിത്രത്തലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജനികാന്തിന്റെ രൂപഭാവത്തെ അനുകരിക്കുന്ന പോലീസ് കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗജനികാന്ത് അവതരിപ്പിക്കുന്നത്.
നിഷ്‍കളങ്കനായ 'ഇര' എന്നാണ് സിനിമയില്‍ തന്റെ കഥാപാത്രത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ പറയുന്നത്. ആദിര്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും രാം ഗോപാല്‍ വര്‍മ തന്നെ നിർവഹിച്ചിരിക്കുന്നു.
ആര്‍ജിവിയെ ആരോ തട്ടിക്കൊണ്ടുപോയിരിക്കുന്നു. പികെ ഫാൻസ് (പവൻ കല്യാൺ ഫാൻസ് എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന തരത്തിൽ ചർച്ചകളുണ്ട്) , പ്രമുഖ കുടുംബം, മുൻ മുഖ്യമന്ത്രിയും അയാളുടെ മകൻ പപ്പുവും സംശയത്തിന്റെ നിഴലിൽ. ഈ സിനിമയ്ക്ക് യഥാര്‍ഥ സംഭവങ്ങളുമായി സാദൃശ്യം തോന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം- രാം ഗോപാൽ വർമ പറയുന്നു.
ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്ത റെക്കോഡ് ഒരു പക്ഷേ ആർ.ജി.വിയ്ക്കായിരിക്കും. നേക്കഡ്, ത്രില്ലർ, ഡേയ്ഞ്ചറസ്, പവർ സ്റ്റാർ, ക്ലെെമാക്സ് തുടങ്ങിയവയാണ് ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങൾ. സ്വന്തം സ്ട്രീമിങ് പ്ലാറ്റ് ഫോമായ ആർ.ജി.വി വേൾഡിലൂടെയാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്.
Content Highlights: Ram Gopal Varma missing Movie, Adir Varma, Gajanikanth, political Crime thriller
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..