ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനേക്കാള്‍ വലിയ ക്രൂരയാണ് അദ്ദേഹത്തിന്റെ സഹോദരിയെന്നും അവര്‍ ലോകത്തെ ആദ്യ പെണ്‍ വില്ലനാകുമെന്നും ട്വീറ്റ് ചെയ്ത് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിടപ്പിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. കിമ്മിന്റെ കാലശേഷം സഹോദരി കിം യോ ജോങ് ഭരണാധികാരിയാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കിമ്മിന്റെ സഹോദരിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്.
28കാരിയായ കിം യോ ജോങ് ഉള്‍പ്പെടെയുള്ള ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരെ കടുത്തമനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018ല്‍ ദക്ഷിണ കൊറിയയില്‍ വച്ച് നടന്ന ശൈത്യകാല ഒളിമ്പിക്‌സിലും അവര്‍ അതിഥിയായെത്തിയിരുന്നു. കിമ്മിന്റെ സഹോദരി എന്ന നിലയില്‍ മാത്രമല്ല ഉത്തരകൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് എന്ന നിലയിലുമാണ് കിം യോ ജോങ് പങ്കെടുത്തത്.
Content Highlights : ram gopal varma controversial tweet about kim jong un's sister kim yo jong corona virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..