-
ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ തനിക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന് കള്ളം പറഞ്ഞ സംവിധായകൻ രാം ഗോപാൽ വർമയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ രോഷം.
കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെയാണ് രാം ഗോപാൽ വർമയുടെ വ്യാജ ട്വീറ്റ്.
കൊറോണയാമെന്ന് പറഞ്ഞതോടെ രാം ഗോപാൽ വർമയുടെ സുഖ:വിവരങ്ങൾ അന്വേഷിച്ച് ആരാധകർ രംഗത്തെത്തി. അതിനിടെയാണ് അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്. നിങ്ങളെ നിരാശരാക്കിയതിന് മാപ്പ്, ഇപ്പോൾ ഡോക്ടർ എന്നോട് പറയുകയാണ് അതൊരു ഏപ്രിൽ ഫൂൾ തമാശയായിരുന്നുവെന്ന്. തീർച്ചയായും തെറ്റ് എന്റേതല്ല.
ഈ ട്വീറ്റ് വെെറലായതോടെ രാം ഗോപാൽ വർമക്കെതിരേ രൂക്ഷ വിമർശവനുമായി ഒട്ടനവധി പേർ രംഗത്തെത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് സംവിധായകനെതിരേ നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യവും ഉയരുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..