Photo | Instagram, Ram gopal Varma
തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രാം ഗോപാൽ വർമ. 'ശശികല' എന്നാണ് ഈ ചിത്രത്തിന്റെ പേര്. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന സൂചനകളാണ് സംവിധായകൻ നൽകുന്നത്.
'എസ്' എന്ന സ്ത്രീയും 'ഇ' എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാം ഗോപാൽ വർമ ട്വീറ്റ് ചെയ്യുന്നു.
ജെ (ജയലളിത),എസ് ( ശശികല), ഇപിഎസ്( എടപ്പാടി കെ പളനിസാമി) എന്നിവർക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീർണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്...'ഏറ്റവും അടുത്തുനിൽക്കുമ്പോഴാണ് കൊല്ലാൻ എളുപ്പ'മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകൻ ചേർത്തിട്ടുണ്ട്.
രാകേഷ് റെഡ്ഡിയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത് ചിത്രം നിർമിക്കുക.
അതേസമയം അനധികൃത സ്വത്തുസമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുകയാണ് വി..കെ ശശികല.
Content Highlights : Ram Gopal Varma Announces his new Movie Sasikala Jayalalitha Edappadi PalaniSwami
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..