അപ്പോളോ ലൈഫ് ചെയര്‍മാനും നടന്‍ രാം ചരണിന്റെ ഭാര്യയുമായ ഉപാസന കാമിനേനി കോവിഡ് 19 പ്രതിരോധ വാക്സിൻ സ്വീകരിച്ചു. വാക്സിനെടുത്ത ശേഷമുള്ള അനുഭവം ഉപാസന സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചതിൽ അഭിമാനിക്കുന്നുവെന്നാണ് ഉപാസന കുറിക്കുന്നത്.

വാക്സിൻ സ്വീകരിച്ചതിൽ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. 2020 നമുക്കേകിയ ആഘാതം മറികടക്കാൻ പോസറ്റീവായുള്ള ഒരു കുതിപ്പാണ് ഇത്. വാക്സിൻ എടുക്കാൻ മുന്നോട്ട് വരാൻ കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് ഞാൻ പ്രോത്സാഹനം നൽകുകയാണ്. ദയവായി മടിച്ച് നിൽക്കരുത്. ഇത് തീർത്തും സുരക്ഷിതമാണ്. നമ്മുടെ സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ച്ച വയ്ക്കുന്നത്. ഒറ്റക്കെട്ടായി രാജ്യം ഈ മഹാമാരിക്കെതിരേ പോരാടണം. ഞാൻ പ്രായോ​ഗികമായി ആശുപത്രിയിലാണ് താമസിക്കുന്നത്. ഇത് ഇപ്പോൾ എന്റെ ക്ഷേത്രമാണ്. സുരക്ഷിതരായിരിക്കാം രാജ്യത്തെ നമുക്ക് സഹായിക്കാം". വാക്സിൻ എടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് ഉപാസന കുറിച്ചു.

ഇക്കഴിഞ്ഞ ഡിസെബറിൽ രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഐസൊലേഷനിൽ പോയ താരത്തിന് ആഴ്ച്ചകൾക്കുള്ളിൽ കോവിഡ് നെ​ഗറ്റീവായി.

Content Highlights : Ram Charans Wife Upasana Kamineni Covid 19 VAccination