ചിത്രത്തിന്റെ പോസ്റ്റർ, ശങ്കർ | photo: facebook/shankar
രാം ചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'ഗെയിം ചേഞ്ചര്‍' എന്നാണ് ചിത്രത്തിന്റെ പേര്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മിക്കുന്നത് ദില്‍ രാജുവാണ്.
'ആര്‍.സി 15' എന്നായിരുന്നു ചിത്രത്തിന് ഇതുവരെ താത്കാലികമായി ഇട്ടിരുന്ന പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. രാം ചരണിന്റെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പ്രഖ്യാപനം. തമിഴ്, ഹിന്ദി, തെലുഗു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
ജയറാം, അഞ്ജലി, സമുദ്രക്കനി, എസ്.ജെ. സൂര്യ, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. എസ്.യു. വെങ്കടേശന്‍, ഫര്‍ഹാസ് സാംജി, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. തമന്‍ ആണ് സംഗീതം. സംഘട്ടനം -അന്‍ബറിവ്. കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 വിന്റെ വര്‍ക്കുകളും പുരോഗമിക്കുകയാണ്.
Content Highlights: ram charan shankar movie game changer first look poster
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..