വിരാട് കോലി, രാം ചരൺ | photo: facebook/virat kohli, afp
ഭാവിയില്‍ ചെയ്യാന്‍ ആഗ്രഹമുള്ള വേഷത്തെക്കുറിച്ച വെളിപ്പെടുത്തി തെലുഗു താരം രാം ചരണ്‍. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട സിനിമ ചെയ്യാനുള്ള താത്പര്യവും നടന്‍ തുറന്നുപറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിയറില്‍ ചെയ്യാന്‍ ആഗ്രഹമുള്ള വേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്‌പോര്‍ട്‌സ് ബയോപിക്കിലോ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഏതെങ്കിലും ചിത്രത്തിലോ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് താരം പറഞ്ഞു. വിരാട് കോലിയുടെ വേഷം ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന മറുപടിയാണ് താരം നല്‍കിയത്.
കോലി പ്രചോദനമേകുന്നയാളാണെന്നും രാംചരണ്‍ ചൂണ്ടിക്കാട്ടി. വിരാട് കോലിയുമായി വേഷമിടാന്‍ അവസരം കിട്ടിയാല്‍ സന്തോഷമുണ്ടെന്നും നടന്‍ വ്യക്തമാക്കി. കോലിക്കും തനിക്കും രൂപസാദ്യശ്യമുണ്ടെന്നും നടന്‍ അഭിപ്രായപ്പെട്ടു.
ആര്‍.ആര്‍.ആറിന്റെ വിജയത്തിന് ശേഷം ലോകമെമ്പാടും രാംചരണിനും ജൂനിയര്‍ എന്‍.ടി.ആറിനും ആരാധകര്‍ ഏറുകയാണ്. പല വിദേശരാജ്യങ്ങളിലും ആര്‍.ആര്‍.ആര്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
ജപ്പാനില്‍ റിലീസായി 20 വാരം കഴിഞ്ഞിട്ടും ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ 80 കോടിയിലധികം നേടാനും ചിത്രത്തിനായി. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ശ്രിയ ശരണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlights: Ram Charan says love to play Virat Kohli in his biopic
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..