രാംചരൺ | photo: afp, ap
രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന് ആഗോളതലത്തില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. രാംചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഓസ്‌കര്‍ നാമനിര്‍ദേശവും ലഭിച്ചിട്ടുണ്ട്. ചിത്രത്തിലെ താരങ്ങള്‍ക്ക് വിദേശത്ത് നിന്നും അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ, അന്താരാഷ്ട്ര തലത്തിലുള്ള ആരാധകര്‍ക്ക് നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ സജസ്റ്റ് ചെയ്തിരിക്കുകയാണ് രാംചരണ്‍. 'ലെറ്റര്‍ബോക്‌സി'ന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ആര്‍.ആര്‍.ആറിന് ശേഷം വിദേശ പ്രേക്ഷകര്‍ക്ക് കാണാനായി നാല് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ രാംചരണിനോട് ആവശ്യപ്പെടുകയായിരുന്നു.
പഴയതും പുതിയതുമായ ചിത്രങ്ങള്‍ രാംചരണ്‍ ആരാധകര്‍ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. നാല് ചിത്രങ്ങളില്‍ മൂന്നെണ്ണവും തെലുഗുവില്‍ നിന്നുള്ളതാണ്. ഹിന്ദിയില്‍ നിന്നും ഒരു ചിത്രമുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട, വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന നാല് ഹോളിവുഡ് ചിത്രങ്ങളും താരം തിരഞ്ഞെടുത്തിട്ടുണ്ട്.
സൗത്ത് ഇന്ത്യയില്‍ നിന്ന് നിരവധി മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്ന് രാംചരണ്‍ പറഞ്ഞു. മിസ്റ്റര്‍ ഇന്ത്യ, ദാന വീര സൂര കര്‍ണ്ണ, രാജമൗലി ചിത്രം 'ബാഹുബലി', രാംചരണും സാമന്തയും പ്രധാന വേഷത്തിലെത്തിയ 'രംഗസ്ഥലം' എന്നീ ചിത്രങ്ങളാണ് താരം തിരഞ്ഞെടുത്തത്.
എന്‍.ടി രാമ റാവുവിന്റെ സംവിധാനത്തില്‍ 1977-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ദാന വീര സൂര കര്‍ണ്ണ'. അനില്‍ കപൂറും ശ്രീദേവിയും ഒന്നിച്ച ഹിന്ദി ചിത്രമാണ് 'മിസ്റ്റര്‍ ഇന്ത്യ'. നോട്ട്ബുക്ക്, ടെര്‍മിനേറ്റര്‍ 2, ഗ്ലാഡിയേറ്റര്‍, ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്‌സ് എന്നീ ഹോളിവുഡ് ചിത്രങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും രാംചരണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ആര്‍.ആര്‍.ആറിന്റെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം അമേരിക്കയിലാണ് രാം ചരണ്‍ ഇപ്പോഴുള്ളത്. മാര്‍ച്ച് 12-നാണ് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം.
Content Highlights: Ram Charan recommends 4 Indian films for international fans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..