റാം അല്ലാടിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'പേജസ്'; ആവേശകരമായ ഫസ്റ്റ് ലുക്ക് ടീസര്‍ 


സ്വാതന്ത്ര്യാനന്തര സംഭവവികാസങ്ങളാല്‍ ബാധിച്ച ഒരു രാഷ്ട്രീയ കുടുംബത്തെ പറ്റിയുള്ളതാണ് ചിത്രത്തിന്റെ പശ്ചാത്തലം.

പേജസ് സിനിമയിൽ നിന്നൊരു രം​ഗം

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ റാം അല്ലാടി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ 'പേജസ്'ന്റെ ഫസ്റ്റ് ലുക്ക്- ടീസര്‍ റിലീസായി.കല്‍പ്പന തിവാരിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ആറ് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സ്ത്രീ കേന്ദ്രീകൃത ചിത്രത്തില്‍ കല്‍പ്പന തിവാരിയെ കൂടാതെ പങ്കജ് മുന്‍ഷി, ആനന്ദ് രംഗരാജന്‍, ശില്‍പ ദാസ്, സാമന്ത മുഖര്‍ജി, വിജയ് മേരി, മധു, അരുണശ്രീ സാദുല, പ്രസാദ് കമലനാഭ, രവി വൈഡ്, നിഹാരി മണ്ഡല്‍, ആനന്ദ കിഷോര്‍, ദാവൂദ് തുടങ്ങിയവരും അഭിനയിക്കുന്നു.



സ്വാതന്ത്ര്യാനന്തര സംഭവവികാസങ്ങളാല്‍ ബാധിച്ച ഒരു രാഷ്ട്രീയ കുടുംബത്തെ പറ്റിയുള്ളതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ബംഗ്ലാദേശുമായി ബന്ധപ്പെട്ട ഒരു ട്രാക്കിനെ തെലങ്കാനയുമായി ബന്ധിപ്പിച്ചിരിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യസങ്കല്‍പ്പത്തെക്കുറിച്ച് പറയുന്ന സിനിമ നിര്‍മ്മിക്കുന്നത് എ.ആര്‍ ഐടി വര്‍ക്ക്‌സ് ഇന്ത്യ ആണ്.

റാം അല്ലാടി, ശ്രീധര്‍ സമ്മേത, കൃഷ്ണ ഗുണ്ടുപള്ളി എന്നിവരാണ് ഛായാഗ്രഹണം. ശ്രീബര്‍ദന്‍ സായാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത്. എഡിറ്റര്‍: രുദ്ര അല്ലാടി, പ്രൊഡക്ഷന്‍ മാനേജര്‍: മധു ഗുണ്ടുപള്ളി, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Ram Alladi's pan indian movie pages to release in 6 languages

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented