രാകുൽ പ്രീത് സിംഗ്| Photo: Instagram.com|rakulpreet|?hl=en
നടി രാകുൽ പ്രീത് സിംഗിന് കോവിഡ് 19 സ്ഥീരികരിച്ചു. രാകുൽ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
തനിക്ക് പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും സമ്പർക്കവിലക്കിൽ പോയിരിക്കുകയാണെന്നും രാകുൽ വ്യക്തമാക്കി. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും ഉടൻ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുൽ അഭ്യർഥിച്ചു.
നാഗാർജുന നായകനായ മൻമദുഡു2, മർജാവാൻ, സിംല മിർച്ചി തുടങ്ങിയ ചിത്രങ്ങളിലാണ് രാകുൽ കഴിഞ്ഞ വർഷം വേഷമിട്ടത്. ഹിന്ദി, തെലുങ്കു, തമിഴ് ഭാഷകളിലായി ഏഴോളം ചിത്രങ്ങളിൽ ഇപ്പോൾ ഇവർ അഭിനയിച്ചു കൊണ്ടിരിക്കുന്നു.
Content Highlights: Rakul Preet Singh tests positive for Covid 19, shares on social media
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..