നടി രശ്മിക മന്ദാനയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി. ഇരുവരും ഒന്നിച്ചഭിനയിച്ച കിരിക്ക് പാര്‍ട്ടി എന്ന ചിത്രത്തിന്റെ ഓഡീഷനിലെ വീഡിയോ പോസ്റ്റ് ചെയ്താണ് ആശംസകള്‍ നേര്‍ന്നത്.

ഇന്ന് മുതല്‍ നീ ഒരുപാട് യാത്ര ചെയ്തു. സ്വപ്‌നങ്ങളെ പോരാളിയെപ്പോലെ പിന്തുടരുന്നവള്‍. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. പിറന്നാള്‍ ആശംസകള്‍- രക്ഷിത് ഷെട്ടി കുറിച്ചു. ആശംസകള്‍ക്ക് നന്ദിയുമായി രശ്മികയും രംഗത്ത് വന്നു.

രശ്മികയും രക്ഷിത് ഷെട്ടിയും പ്രണയത്തിലായിരുന്നു. കിരിക് പാര്‍ട്ടി പുറത്തിറങ്ങിയ ശേഷം രശ്മികയുമായി രക്ഷിതിന്റെ വിവാഹനിശ്ചയവും നടന്നു. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.

Content Highlights: Actor Rakshit Shetty's birthday wishes to actress Rashmika Mandanna