തമിഴ്ചിത്രം രാക്ഷസന്റെ തെലുങ്കു റീമേക്കായി പ്രദര്‍ശനത്തിനെത്തിയ രാക്ഷസുഡുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ആദ്യഭാഗം സംവിധാനം രമേഷ് വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

രാക്ഷസുഡുവിന്റെ ആദ്യഭാഗത്തില്‍ അനുപമ പരമേശ്വരനും ബെല്ലാംകൊണ്ട സായ് ശ്രീനിവാസുമായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. രണ്ടാം ഭാഗത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

സത്യനാരായണ കൊനേരുവാണ് ചിത്രം നിര്‍മിക്കുന്നത്. ജിബ്രാനാണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം- വെങ്കട്ട് സി ദിലീപ്.

2018ലെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍. വിഷ്ണു വിശാല്‍, അമലപോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മികച്ച വിജയം കൊയ്യുകയും നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു. 

Content Highlights: Rakshasudu 2 first look Poster Ratsasan Tamil Movie Telugu remake, Ramesh Varma