സിനിമകൾ പരാജയപ്പെടുന്നതിന് കാരണം ഞാൻ, പ്രേക്ഷകരെ മനസിലാക്കാൻ കഴിഞ്ഞില്ല-അക്ഷയ് കുമാർ


ഒരു സിനിമയുടെ ഭാവി നിർണയിക്കുന്നതിൽ പ്രേക്ഷകരുടെ മാനസികാവസ്ഥയ്ക്കുള്ള പ്രാധാന്യം എത്രയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അക്ഷയ് കുമാർ | ഫോട്ടോ: വി. രമേഷ് | മാതൃഭൂമി

ബോളിവുഡിന് പൊതുവേ കഷ്ടകാലമാണ്. ഇറങ്ങുന്ന ചിത്രങ്ങൾക്കൊന്നും തിയേറ്ററിലേക്ക് കാണികളെ ആകർഷിക്കാനാവുന്നില്ല. അതിൽ സൂപ്പർതാരം അക്ഷയ് കുമാറിന്റെ മൂന്ന് ചിത്രങ്ങളാണ് പരാജയപ്പെട്ടത്. ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അക്ഷയ് കുമാർ.

സിനിമകൾ തിയേറ്ററിൽ ഓടാത്തതിന്റെ കാരണം താനാണെന്ന് അക്ഷയ് കുമാർ പറഞ്ഞു. പുതിയ ചിത്രമായ കഠ് പുത് ലിയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "സിനിമകൾ ഉദ്ദേശിക്കുന്ന രീതിയിൽ വരുന്നില്ല. അത് ഞങ്ങളുടെ തെറ്റാണ്, എന്റെ തെറ്റാണ്. മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കണമായിരുന്നു. എന്റെ വഴി ഞാൻ മാറ്റേണ്ടിയിരിക്കുന്നു." അക്ഷയ് കുമാർ പറഞ്ഞു.



ഒരു സിനിമയുടെ ഭാവി നിർണയിക്കുന്നതിൽ പ്രേക്ഷകരുടെ മാനസികാവസ്ഥയ്ക്കുള്ള പ്രാധാന്യം എത്രയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പഴയ ചില ഹിറ്റ് തമാശപ്പടങ്ങളാണ് അതിനുദാഹരണമായി അക്ഷയ് കുമാർ പറഞ്ഞത്. നല്ലൊരു ഹാസ്യചിത്രം ശരിയായ രീതിയിൽ അവതരിപ്പിച്ചാൽ, പ്രേക്ഷകരുടെ മൂഡ് ശരിയാണെങ്കിൽ ആ സിനിമ ക്ലിക്കാവും. തന്റെ സിനിമാ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്ഷയ് കുമാർ നായകനായ ബച്ചൻ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധൻ എന്നീചിത്രങ്ങൾ വൻപരാജയമാണ് നേരിട്ടത്. ഇതിൽ രക്ഷാബന്ധൻ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം ഈ മാസം 25-ഓടെ തിയേറ്ററുകളിൽ നിന്ന് നീങ്ങുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ് ചിത്രം രാക്ഷസന്റെ റീമേക്ക് ആയ കഠ് പുത് ലിയാണ് താരത്തിന്റേതായി ഉടൻ വരുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓ.ടി.ടി റിലീസായാണ് ചിത്രമെത്തുക.

Content Highlights: Raksha Bandhan failure, Akshay Kumar Press Meet, Cuttputlli Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented