'സുശാന്തിന്റെ മരണത്തിൽ പോലും വിലകെട്ട പ്രശ്സതി ലക്ഷ്യം'; രാഖിക്കെതിരേ‌ രൂക്ഷവിമർശനം


പ്രശസ്തിക്കായി നിലവാരമില്ലാത്ത കാര്യങ്ങൾ സംസാരിച്ച് കുപ്രസിദ്ധി നേടിയ നടിയും കൂടിയാണ് രാഖി.

-

ന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് തന്റെ മകനായി ജനിക്കുമെന്ന് പറഞ്ഞ് രം​ഗത്ത് വന്ന നടി രാഖി സാവന്തിനെതിരേ രൂക്ഷ വിമർശനം ഉയരുന്നു. സുശാന്ത് തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടാണ് ഇക്കാര്യം പറഞ്ഞതെന്നും മരണത്തിന് ശേഷം കങ്കണയും രാഖിയും മാത്രമാണ് തന്റെ കൂടെ നിന്നതെന്നും സുശാന്ത് പറഞ്ഞതായി രാഖി വീഡിയോയിൽ അവകാശപ്പെട്ടു. സംഭവം വലിയ ചർച്ചയായതോടെ രാഖിക്കെതിരേ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.

പ്രശസ്തിക്കായി നിലവാരമില്ലാത്ത കാര്യങ്ങൾ സംസാരിച്ച് കുപ്രസിദ്ധി നേടിയ നടിയും കൂടിയാണ് രാഖി. അതുകൊണ്ടു തന്നെ രാഖി പറയുന്ന കാര്യങ്ങൾ ആരും മുഖവിലയ്ക്ക് എടുക്കാറില്ല. എന്നാൽ ഒരാളുടെ മരണത്തെ ചീപ്പ് പബ്ലിസിറ്റിക്കായി ഉപയോ​ഗിച്ച രാഖിയുടെ ഈ നീക്കത്തിനെതിരേ കേസെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

രാഖിയുടെ വാക്കുകൾ ഇങ്ങനെ....

ഒരു സന്തോഷ വാർത്ത പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോൾ ഞാൻ പെട്ടന്ന് ഞെട്ടി ഉണർന്നു. സ്വപ്നത്തിൽ ഒരാള്‍ എന്റെ അരികിൽ വന്നു. അത് മാറ്റാരുമായിരുന്നില്ല, മരിച്ചുപോയ സുശാന്ത് സിങ്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു. പക്ഷേ എങ്ങനെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗർഭപാത്രത്തിലൂടെയാകും ഞാൻ വീണ്ടും ജനിക്കുകയെന്ന് സുശാന്ത് പറഞ്ഞു. ഇത് കണ്ട് കഴിഞ്ഞതും ഞാൻ ആകെ വിയർത്തു കുളിച്ചു. നിങ്ങൾ ഇത് വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം ഞാൻ പറയാം, സുശാന്ത് എനിക്ക് സഹോദരനെപ്പോലെയായിരുന്നു.

രാവിലെയാണ് ഞാൻ സ്വപ്നം കണ്ടത്, അതുകൊണ്ട് ഇത് സത്യമാകും. എന്റെ ഫോണിൽ ഉണ്ടായിരുന്ന എല്ലാ നിർമാതാക്കളുടെയും നമ്പറിലേയ്ക്ക് സുശാന്ത് മെസേജ് അയച്ചു. ഭാവിയിൽ എല്ലാ സിനിമകളിലും രാഖി സാവന്തിന്റെ ഐറ്റം ഡാൻസ് വയ്ക്കണമെന്നായിരുന്നു ആ മെസേജ്. ചിച്ചോരെയ്ക്ക് ഫിലിംഫെയർ അവാർഡ് നൽകാത്തതിലും സുശാന്തിന് വിഷമമുണ്ട്. ആ അവാർഡ് വീണ്ടും കൊടുക്കണം. സുശാന്തിന്റെ സിനിമകൾ വീണ്ടും റിലീസ് ചെയ്യണം. തന്റെ മരണത്തിന് കാരണമായവരെ വെറുതെ വിടില്ലെന്നും സുശാന്ത് പറഞ്ഞതായി രാഖി കൂട്ടിച്ചേർത്തു.

ബോളിവുഡിലെ വിവാദനായികയാണ് രാഖി സാവന്ത്. സിനിമയിൽ സജീവമല്ലെങ്കിലും വിവാഹം, കാമുകൻ, പ്രണയം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാണ് രാഖി വാർത്തകളിലിടം നേടുന്നത്.

Content Highlights: Rakhi Sawant trolled for her insensitive video claiming 'Sushant Singh Rajput will take birth again as her son'

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented