മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരയുന്ന രാഖി, ആദിലിനൊപ്പം രാഖി
മുംബൈ: ബോളിവുഡ് നടി രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനി അറസ്റ്റില്‍. മുംബൈ ഓഷിവാര പോലീസാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. കാരണം എന്തെന്ന് വ്യക്തമല്ല.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതയായ വിവരം രാഖി വെളിപ്പെടുത്തുന്നത്. മൈസൂര്‍ സ്വദേശിയാണ് ആദില്‍. 2022 ല്‍ വിവാഹിതരായെങ്കിലും വിവരം മറച്ചുവയ്ക്കുകയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ആ ചിത്രങ്ങള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ആദില്‍ രംഗത്ത് വന്നു. എന്നാല്‍ പിന്നീട് രാഖിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാഖി ആദിലിനെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിക്കുന്നത്. തന്റെ അമ്മയുടെ സര്‍ജറിയ്ക്ക് ആദില്‍ പണം നല്‍കിയില്ലെന്നും അതുകൊണ്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയെന്നും രാഖി ആരോപിച്ചു. മാത്രവുമല്ല ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് രാഖി ആരോപിച്ചു.
ആദില്‍ തന്നെ മാനസികമായും ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്തു. വിവാഹത്തിന് ശേഷമാണ് മൈസൂരില്‍ ആദിലിനെതിരേ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ടെന്ന് അറിയുന്നത്. ബിഗ് ബോസ് മറാത്തി ഷോയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ആദിലിന് 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. അമ്മയുടെ ചികിത്സയുടെ ആവശ്യങ്ങള്‍ക്കായി. എന്നാല്‍ പുറത്തിറങ്ങിയപ്പോള്‍ രോഗം കൂടുതല്‍ വഷളായി. അയാള്‍ ആ പണം അമ്മയ്ക്ക് നല്‍കിയില്ല. അതുകൊണ്ട് ചികിത്സ നല്‍കാനും സാധിച്ചില്ല. അമ്മ മരിച്ചത് ആദില്‍ കാരണമാണ്- രാഖി ആരോപിച്ചു.
Content Highlights: Rakhi Sawant's husband Adil Khan Durrani arrested, actress' allegation mothers death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..