പ്രണയരംഗത്തില്‍ നടനെ കാമുകന്‍ അടിക്കാനൊരുങ്ങി, അവന്‍ 'പൊസസീവ്' ആണ്- രാഖി സാവന്ത്


രാഖി സാവന്ത് കാമുകനൊപ്പം | Photo: Instagram/ rakhi sawant

എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയും നര്‍ത്തകിയുമാണ് രാഖി സാവന്ത്. താരത്തിന്റെ പ്രണയങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ രാഖി വിവാഹമോചിതയായിരുന്നു. റിതേഷ് സിങ്ങുമായുള്ള വിവാഹ ബന്ധമാണ് താരം അവസാനിപ്പിച്ചത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ പുതിയ കാമുകനെ പരിചയപ്പെടുത്തി വീണ്ടും വാര്‍ത്തകളില്‍ നിറയുകയും ചെയ്തു രാഖി. മൈസൂര്‍ സ്വദേശിയായ ആദില്‍ ഖാന്‍ ദുറാനിയാണ് രാഖിയുടെ പുതിയ കാമുകന്‍. താന്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് കാമുകന് ഇഷ്ടമല്ലെന്ന് പറയുകയാണ് രാഖിയിപ്പോള്‍. അതിന്റെ പേരില്‍ വഴക്കിട്ടുവെന്നും രാഖി വെളിപ്പെടുത്തി.

ഒരു മ്യൂസിക് വീഡിയോയില്‍ അഭിനയിക്കുമ്പോഴായിരുന്നു സംഭവം. വില്ലന്‍ എന്നെ പ്രണയിക്കുമ്പോള്‍ ഹൃദയം തകര്‍ന്ന് നായകന്‍ പോകുന്നതായിരുന്നു രംഗം. വില്ലന്‍ എന്നെ പ്രണയിക്കുന്ന രംഗമെടുത്തപ്പോള്‍ ആദിലിന് ദേഷ്യം വന്നു. അവനിലെ 'പൊസസീവ്' കാമുകന്‍ പുറത്തുവന്നു. അവന്‍ വില്ലനെ അടിക്കാന്‍ പോയി. വഴിക്കിട്ടു-രാഖി പറഞ്ഞു.

'എന്റെ പ്രണയം..എന്റെ ജീവിതം' എന്ന കുറിപ്പോടെയുള്ള വീഡിയോ പങ്കുവച്ചാണ് രാഖി ആദിലിനെ കുറച്ചു നാളുകള്‍ക്ക് മുന്‍പ് പരിചയപ്പെടുത്തിയത്. അടുത്തിടെ ഒരു പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്ത രാഖി ആദിലിനെ വീഡിയോ കോള്‍ ചെയ്യുകയും പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ശേഷം മാധ്യമങ്ങള്‍ അഭ്യര്‍ഥിച്ചപ്പോള്‍ കാമുകനെ ചുംബിക്കുകയും ചെയ്തു രാഖി.

43 വയസ്സുകാരിയായ രാഖിയേക്കാള്‍ ആറു വയസ്സ് കുറവാണ് ആദിലിന്. അര്‍ജുന്‍ കപൂര്‍-മലൈക അറോറ, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് പ്രണയം പോലെയാണ് തങ്ങളുടെ ബന്ധമെന്ന് ആദില്‍ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ രാഖി പറയുന്നു.


Content Highlights: Rakhi Sawant reveals her possessive boyfriend Adil got into fight with actor, Adil Durrani


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented