രാഖി സാവന്തും സുഹൃത്ത് ആദിലും | ഫോട്ടോ: സ്ക്രീൻഗ്രാബ് | www.instagram.com/viralbhayani
അവതാരകയായും നർത്തകിയായും മോഡലായും അഭിനേത്രിയായുമെല്ലാം നിറഞ്ഞുനിൽക്കുന്ന താരമാണ് രാഖി സാവന്ത്. തന്റെ മുൻഭർത്താവിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ രാഖിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. പരാതി നൽകിയ ശേഷം പുറത്തുവന്ന അവർ പൊട്ടിക്കരയുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഗുരുതരമായ ആരോപണങ്ങളാണ് മുൻ ഭർത്താവ് റിതേഷ് സിങ്ങിനെതിരെ മുംബൈ ഓഷിവാര പോലീസിൽ നൽകിയ പരാതിയിൽ രാഖി ഉന്നയിക്കുന്നത്. ഈ മൂന്നുവർഷവും എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്ക് മാത്രമേ അറിയൂ എന്നാണ് പുറത്തുവന്ന വീഡയോയിൽ അവർ പറയുന്നത്. വിവാഹം കഴിച്ചെങ്കിലും ലോക്ഡൗൺ സമയത്ത് വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അയാളെന്നെ തിരിഞ്ഞുനോക്കിയില്ല. ഇതുപോലൊരു ഭർത്താവിനെ വേറൊരാൾക്കും ഇനി കിട്ടരുത്. അതുകൊണ്ടാണ് അയാളെ വിട്ടുപോന്നതെന്നും രാഖി പറഞ്ഞു.
പരാതിനൽകിയ ശേഷം പൊട്ടിക്കരയുന്ന രാഖി സാവന്തിന്റെ വീഡിയോ വൈറൽ ഭയാനി എന്ന ഇൻസ്റ്റാഗ്രാം പേജ് പുറത്തുവിട്ടിട്ടുണ്ട്. തന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡുകൾ റിതേഷ് മാറ്റിയെന്നും എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും അവർ ചോദിക്കുന്നു. സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി പോലീസ് സ്റ്റേഷനിലെത്തിയത്. കരയുന്ന രാഖിയെ ആദിൽ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
2022 ഫെബ്രുവരിയിലാണ് രാഖി സാവന്തും റിതേഷ് സിങ്ങും വേർപിരിയുന്നത്. ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തശേഷമാണ് പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നതെന്ന് രാഖി നേരത്തെ പറഞ്ഞിരുന്നു. തനിക്കറിയാതിരുന്നതും നിയന്ത്രംവിട്ടുപോകുന്നതുമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും അവർ പറഞ്ഞിരുന്നു.
Content Highlights: Rakhi Sawant in Tears, Rakhi Sawant Crying, Ritesh Singh, Viral Video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..