രാഖി സാവന്ത് റിതേഷ് സിംഗിനൊപ്പം
നടി രാഖി സാവന്തും ഭര്‍ത്താവ് റിതേഷ് സിംഗും പിരിയുന്നു. രാഖി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 2019 ലായിരുന്നു രാഖിയും റിതേഷും തമ്മിലുള്ള വിവാഹം. ലണ്ടനില്‍ വ്യവസായിയാണ് റിതേഷ്.
രാഖിയുടെ കുറിപ്പ്.
പ്രിയ ആരാധകരെ അഭ്യൂദയകാംക്ഷികളേ, ഞാനും റിതേഷും ബന്ധം അവസാനിപ്പിക്കുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങള്‍ ഇരുവരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. വാലന്റൈന്‍സ് ദിനത്തിന് തൊട്ട് മുന്‍പേ തന്നെ ഇത് സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു- രാഖി കുറിച്ചു.
Content Highlights: Rakhi Sawant announces separation from husband Rithesh Singh Valentine’s Day eve
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..