രാജു ശ്രീവാസ്തവ കോമയിൽ തുടരുന്നു, ചികിത്സയ്ക്ക് അമിതാഭ് ബച്ചന്റെ ശബ്ദവും


ബച്ചന്റെ ടെലിവിഷൻ പരിപാടികളുടേയും സ്റ്റേജ് പ്രകടനങ്ങളുടേയുമെല്ലാം ശബ്ദമാണ് രാജു ശ്രീവാസ്തവയെ ഡോക്ടർമാർ കേൾപ്പിക്കുക.

രാജു ശ്രീവാസ്തവ, അമിതാഭ് ബച്ചൻ | ഫോട്ടോ: www.facebook.com/RajuSrivastavaOfficial, എ.എഫ്.പി

വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊമേഡിയൻ രാജു ശ്രീവാസ്തവയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. കോമയിൽ തുടരുന്ന അദ്ദേഹത്തിന് ചികിത്സയുടെ ഭാ​ഗമായി നടൻ അമിതാഭ് ബച്ചന്റെ ശബ്ദം കേൾപ്പിക്കാനാണ് ഡോക്ടർമാരുടെ ശ്രമമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തലച്ചോറിന്റെ പ്രവർത്തനക്ഷമത കൂട്ടുന്നതിനായാണ് രാജു ശ്രീവാസ്തവയെ അമിതാഭ് ബച്ചന്റെ ശബ്ദം കേൾപ്പിക്കുന്നത്. ബച്ചന്റെ ടെലിവിഷൻ പരിപാടികളുടേയും സ്റ്റേജ് പ്രകടനങ്ങളുടേയുമെല്ലാം ശബ്ദമാണ് രാജു ശ്രീവാസ്തവയെ ഡോക്ടർമാർ കേൾപ്പിക്കുക. രാജു ശ്രീവാസ്തവയുടെ ആരോ​ഗ്യത്തിൽ നേരിയ പുരോ​ഗതിയുള്ളതായി കുടുംബാം​ഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജു ശ്രീവാസ്തവയ്ക്ക് അമിതാഭ് ബച്ചൻ ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. തിരിച്ചുവരണമെന്നും എങ്ങനെ ചിരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കണം എന്നുമായിരുന്നു സന്ദേശത്തിൽ. ഡോക്ടർമാരുമായി ചർച്ച ചെയ്തതിനുശേഷം ഇത് ശ്രീവാസ്തവയെ കേൾപ്പിച്ചിരുന്നു.

ഇഷ്ടമുള്ളവരുടെ ശബ്ദം കേട്ടാൽ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞ കാര്യം ബന്ധുക്കൾ അറിയിച്ചതനുസരിച്ചാണ് ബച്ചൻ തന്റെ ശബ്ദത്തിൽ സന്ദേശം അയച്ചത്. ഈ മാസം പത്താം തീയതിയാണ് ട്രെഡ്മില്ലിലെ വ്യായാമത്തിനിടെ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതമുണ്ടായത്.

Content Highlights: Raju Srivastava being made to listen to Amitabh Bachchan's voice, Raju Srivastava Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented