സേക്രഡ് ഗെയിം എന്ന സിനിമയിലെ നായിക രാജശ്രീ ദേശ്പാണ്ഡെയുടെ പ്രണയരംഗങ്ങള്‍ പോണ്‍ സൈറ്റുകളില്‍. ചിത്രത്തില്‍ നവാസുദ്ദീൻ സിദ്ദീഖിയുടെ ഭാര്യയായി രാജശ്രീ നഗ്നരംഗങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ രംഗങ്ങളാണ് ഇപ്പോൾ ചോർന്ന് അശ്ലീല വെബ്സൈറ്റുകളിൽ എത്തിയത്.

സിനിമയിലെ ആ രംഗങ്ങളില്‍ അഭിയിക്കുമ്പോള്‍ തനിക്കു ഭയം തോന്നിരുന്നില്ലെന്നു രാജശ്രീ പറയുന്നു. എന്നാല്‍ ഈ രംഗങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഒരു പോണ്‍താരത്തോട് സംസാരിക്കുന്നതരത്തില്‍ ആളുകൾ മോശം സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയതായി ഒരു വെബ്​സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ രാജശ്രീ പറഞ്ഞു.

എന്ന സംബന്ധിച്ച് ടോപ്പ്‌ലെസ്സാവുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാലും ഞാന്‍ അതു ചെയ്തു. എന്നാല്‍ ആ രംഗങ്ങള്‍ വാട്​സ്ആപ്പ്  വഴി പ്രചരിച്ചു. മംഗല്യസൂത്രം ധരിച്ച ഇന്ത്യയിലെ ചൂടന്‍നായിക എന്ന രീതിയിലായിരുന്നു വാട്ട്‌സാപ്പില്‍ രംഗങ്ങൾ  പ്രചരിച്ചത്. ഇതിനുശേഷം ഞാന്‍ ഒരു പോണ്‍സ്റ്റാര്‍ ആണെന്നതരത്തില്‍ സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി. ഈ സാഹചര്യത്തില്‍ ഞാന്‍ എന്തു ചെയ്യും. ചില കമന്റുകള്‍ അങ്ങേയറ്റം മോശമായിരുന്നു.  

ഞാന്‍ അനുരാഗ് കശ്യപില്‍ വിശ്വസിച്ചു. ഞാന്‍ കംഫര്‍ട്ടബിളല്ലെങ്കില്‍ ആ രംഗവുമായി മുന്നേട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അത് ഒരു ജോലിയായി മുമ്പില്‍ എത്തിയപ്പോള്‍ ടോപ്‌ലെസായി അഭിനയിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിരുന്നില്ല. സിനിമ എന്റെ പാഷനാണ്. ഞാന്‍ മുമ്പ് ഒരു ചിത്രത്തില്‍ നഗ്നയായി അഭിനയിച്ചിട്ടുണ്ട്.  സെക്രഡ്  ഗെയിമില്‍ എന്റെ രംഗങ്ങള്‍ പരിശുദ്ധ പ്രണയവുമായി ബന്ധപ്പെട്ടതാണ്. അതില്‍ മറ്റൊന്നുമില്ല. എന്റെ കഥാപാത്രം ആദ്യമായി ഒരു പുരുഷനു മുന്നിൽ നഗ്നായാവുകയാണ്. പിന്നീട് അയാെളാടുള്ള വെറുപ്പ് സ്‌നേഹമായി മാറുന്നു.  

ഞാന്‍ നഗ്നയായി അഭിനയിക്കുന്നതില്‍ ഭര്‍ത്താവിനു പ്രശ്‌നം ഉണ്ടായിരുന്നില്ല. അദ്ദേഹം എനിക്കു പൂര്‍ണപിന്തുണ നല്‍കുന്നു. അദ്ദേഹം പറയുന്നത് നീ നിന്റെ ആത്മാവാണ് നല്‍കുന്നത്, വേണമെങ്കിൽ അതിനായി നിനക്ക് നഗ്നയായിട്ടും അഭിനയിക്കാം. കഥാപാത്രം ആവശ്യപ്പെട്ടാല്‍ അത് അങ്ങനെ തന്നെ ചെയ്യുക. നീ അത് നിനക്കുവേണ്ടി ചെയ്യുക. നിന്നില്‍ വിശ്വസിക്കുക. അതിന് ആരുടെയും അനുവാദത്തിന്റെ ആവശ്യമില്ല.  ഞാന്‍ സന്തോഷവാനാണെന്നാണ് അദ്ദേഹം പറയുന്നത്-രാജശ്രീ പറഞ്ഞു.

മലയാള ചിത്രം സെക്‌സി ദുര്‍ഗയിലും രാജശ്രീ പ്രധാനവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Rajshri Deshpande on her Sacred Games’ nude scene Bollywood Actress