'ജയിലറി'ൽ പ്രധാന വേഷത്തിൽ വിനായകനും; അനൗൺസ്മെന്റ് വീഡിയോ പുറത്ത്


'പടയപ്പ' എന്ന മെ​ഗാ ഹിറ്റിന് ശേഷം 23 വർഷങ്ങൾ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്.

'ജയിലർ' സിനിമയുടെ പോസ്റ്റർ, വിനായകൻ | ഫോട്ടോ: twitter.com/sunpictures, ബി. മുരളീകൃഷ്ണൻ ‌| മാതൃഭൂമി

'അണ്ണാത്തേ'ക്ക് ശേഷം രജനീകാന്ത് നായകനാവുന്ന ചിത്രമാണ് 'ജയിലർ'. 'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം നെൽസൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. സിനിമയിലെ പ്രധാനതാരങ്ങൾ ആരെല്ലാമെന്ന് പറയുന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

വിനായകനാണ് അതിൽ ഒരാൾ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിനായകൻ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. തരമണി, റോക്കി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വസന്ത് രവി, യോ​ഗി ബാബു, രമ്യാ കൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. സിനിമയിൽ വിനായകനും രമ്യാ കൃഷ്ണനുമുണ്ടാവുമെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു.



'പടയപ്പ' എന്ന മെ​ഗാ ഹിറ്റിന് ശേഷം 23 വർഷങ്ങൾ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. ചിത്രത്തിലെ നായികയടക്കമുള്ള മറ്റു താരങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ വന്നിട്ടില്ല. അനിരുദ്ധ് ആണ് സം​ഗീതം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് 'ജയിലർ' നിർമിക്കുന്നത്.

Content Highlights: rajnikanth movie jailer casts announcement video, vinayakan and ramya krishnan in jailer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented