ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം കങ്കണ റണാവത്തും രാജ്കുമാര്‍ റാവുവും വീണ്ടും ഒന്നിക്കുന്നു. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്യുന്ന സിമ്രാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. 

ഷാഹിദ്, സിറ്റി ലൈറ്റ്സ്, അലിഗഢ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മേത്തയും രാജ്കുമാറും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് സിമ്രാന്‍. മൂന്നു ചിത്രങ്ങളും മികച്ച അഭിപ്രായം നേടിയിരുന്നു.

പുതിയ ചിത്രത്തില്‍ ഒരു വീട്ടുജോലിക്കാരിയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്. യഥാര്‍ഥ സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. 

അമേരിക്കയില്‍ താമസിക്കുന്ന പ്രവാസിയായ ഒരു നഴ്‌സ് ചൂതാട്ടത്തില്‍ കടക്കാരിയാവുകയും തുടര്‍ന്ന് കടങ്ങള്‍ തീര്‍ക്കാന്‍ ബാങ്ക് കൊള്ളയടിക്കുകയും ജയിലിലാവുകയും ചെയ്യുന്നതാണ് ചിത്രത്തിന്റ കഥ.