ഓസ്കര് അവാർഡിനായി മാറ്റുരയ്ക്കാൻ ഇക്കുറി ഇന്ത്യയിൽ നിന്ന് രാജ്കുമാർ റാവുവിന്റെ ബോളിവുഡ് ചിത്രം ന്യൂട്ടൺ. അമിത് വി മൻസൂർ സംവിധാനം ചെയ്ത ചിത്രത്തെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തു. മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കുള്ള വിഭാഗത്തിലാണ് ന്യൂട്ടൺ മത്സരിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത തമിഴ് ചിത്രം വിസാരണൈ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രി.
രാഷ്ട്രീയ ആക്ഷേപ ഹാസ്യമായാണ് ചിത്രം അണിയിച്ചൊരക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ സംഘര്‍ഷബാധിത പ്രദേശത്ത് വോട്ടെടുപ്പ് നടത്താനെത്തുന്ന ന്യൂട്ടൻ കുമാർ എന്ന പ്രിസൈഡിങ് ഓഫിസറെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.
തെലുങ്ക് നിര്‍മാതാവ് സി.വി.റെഡ്ഡി അധ്യക്ഷനായ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. 26 സിനിമകളില്‍ നിന്നാണ് ന്യൂട്ടൻ തിരഞ്ഞെടുക്കപ്പെട്ടത്. 2018 മാര്‍ച്ചിൽ ലോസ് ആഞ്ജലീസിലാണ് 90-ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം.
ദൃശ്യം ഫിലിംസ് നിർമിച്ചിരിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഈറോസ് എന്റർടെയ്ൻമെന്റാണ്. പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ, രഘുബീർ യാദവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബെർലിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ട്രിബേക്ക ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..