ആദ്യശമ്പളം 300 രൂപ, അനുഭവം വെളിപ്പെടുത്തി രാജ്കുമാര്‍ റാവു


രാജ്കുമാർ റാവു | photo: afp

കോടികള്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടനാണ് രാജ്കുമാര്‍ റാവു. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു രാജ്കുമാര്‍. ഇപ്പോഴിതാ തന്റെ ആദ്യശമ്പളത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 300 രൂപയാണ് രാജ്കുമാറിന് ലഭിച്ച ആദ്യശമ്പളം. സ്‌കൂള്‍ കാലഘട്ടത്തില്‍ ഡാന്‍സ് പഠിപ്പിച്ചാണ് ഈ തുക സ്വന്തമാക്കിയത്. കുട്ടിക്കാലത്ത് ഡാന്‍സ് ആയിരുന്നു പ്രധാന വരുമാനമാര്‍ഗം. ഡാന്‍സ് കളിക്കുകയും പഠിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് താരം പറഞ്ഞു.

'പണ്ട് തായ്‌ക്കൊണ്ടോ ഒക്കെ ചെയ്യുമായിരുന്നു. പിന്നെയാണ് നൃത്തത്തിലേക്ക്‌ ശ്രദ്ധതിരിഞ്ഞത്. സ്റ്റേജില്‍ ഡാന്‍സ് പെര്‍ഫോം ചെയ്യുന്ന ഒരു സംഘം ഞങ്ങള്‍ക്കുണ്ടായിരുന്നു. പിന്നാലെ ഡാന്‍സ് പഠിപ്പിക്കാന്‍ തുടങ്ങി. ഒരു ഒരു കുട്ടിയെ വീട്ടില്‍ ചെന്ന് ഡാന്‍സ് പഠിപ്പിച്ചപ്പോള്‍ എട്ടാം ക്ലാസില്‍ വെച്ച് ആദ്യ വരുമാനം ലഭിച്ചു. 300 രൂപയാണ് എനിക്ക് കിട്ടിയിരുന്നത്. ആദ്യ ശമ്പളത്തിന് വീട്ടുസാധനങ്ങള്‍ വാങ്ങി. കുറച്ച് അരിയും പഞ്ചസാരയൊക്കെയാണ് വാങ്ങിയത്. ബാക്കി പൈസ വീട്ടില്‍ കൊടുത്തു. ആ ഒരു നിമിഷമുണ്ടായ ആത്മസംതൃപ്തി ജീവിതത്തില്‍ ഇനി എത്ര സമ്പാദിച്ചാലും ലഭിക്കില്ല' - രാജ്കുമാര്‍ റാവു പറഞ്ഞു.



രാജ്കുമാര്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ ഗുരുഗ്രാമിലാണ്. 2010ലാണ് രാജ്കുമാര്‍ സിനിമയിലേയ്ക്ക് എത്തുന്നത്‌.

Content Highlights: Rajkummar Rao reveals his first paycheck


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented