Ravi Teja, Rajisha
തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി നടി രജിഷ വിജയൻ. രവി തേജ നായകനായെത്തുന്ന 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലെത്തുന്നത്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ധനുഷ് നായകനായെത്തിയ കർണനിലൂടെ രജിഷ തമിഴിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഖൊ ഖൊ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന എല്ലാം ശരിയാകും, ഫഹദിനെ നായകനാക്കി സജിമോൻ പ്രഭാകർ ഒരുക്കുന്ന മലയൻകുഞ്ഞ്, കാർത്തി നായകനായെത്തുന്ന സർദാർ, എന്നീ ചിത്രങ്ങളിലും രജിഷ നായികയായെത്തുന്നുണ്ട്.
content highlights : rajisha vijayan telugu debut ravi teja movie ramarao on duty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..