കീടം എന്ന ചിത്രത്തിൽ രജിഷ വിജയൻ | Photo: Screengrab | youtu.be/FcgtwpW2KGk
ഖോ ഖോ എന്ന സിനിമക്ക് ശേഷം രജിഷ വിജയനും സംവിധായകൻ രാഹുൽ റിജി നായരും ഒന്നിക്കുന്ന പുതിയ ചിത്രം കീടത്തിന്റെ ടീസർ പുറത്തിറങ്ങി. നടൻ ടോവിനോ തോമസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ് ടീസർ പുറത്ത് വന്നത്. ഏറെ ആകാംക്ഷയുണർത്തുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കിയ ടീസർ കുറഞ്ഞ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്.
ഒരു ത്രില്ലർ ചിത്രമായ കീടത്തിൽ ശ്രീനിവാസൻ, വിജയ് ബാബു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമധൻ , മഹേഷ് എം നായർ എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. രാകേഷ് ധരൻ ആണ് ഛായാഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റ് നിർവഹിക്കുന്നു. സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതസംവിധാനം.
പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ -അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ -പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ് - വിഷ്ണു പി സി, സൗണ്ട് ഡിസൈൻ - സന്ദീപ് കുരിശേരി, വരികൾ - വിനായക് ശശികുമാർ, കളറിസ്റ്റ് - ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ - ജെ പി മണക്കാട്,ആർട്ട് ഡയറക്ടർ -സതീഷ് നെല്ലായ, കോസ്റ്റും -മെർലിൻ, മേക്ക് അപ് -രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് -ഡേയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടെഴ്സ് - ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി - സുജിത് പണിക്കാം, ഡിസൈൻ - മമ്മിജോ, പ്രോമോ സ്റ്റിൽസ് - സെറീൻ ബാബു
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനീത് വേണു, ജോൺ ജോയ്, ഷിന്റോ കെ എസ് എന്നിവർ സഹനിർമാതാക്കളാവുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്. വാർത്താപ്രചരണം - ജിനു അനിൽകുമാർ
Content Highlights: rajisha vijayan, new movie keedam teaser, vijay babu, sreenivasan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..