വീണ്ടും സ്പോർട്സ് താരമായി രജിഷ; ഖോ ഖോ പോസ്റ്റർ


1 min read
Read later
Print
Share

ഫൈനൽസിനു ശേഷം രജിഷ അഭിനയിക്കുന്ന മറ്റൊരു സ്പോർട്സ് ചിത്രമാണിത്.

kho kho movie poster

രജിഷ വിജയനെ നായികയാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ഖോ ഖോയുടെ പോസ്റ്റർ പുറത്തിറങ്ങി.

നടി മഞ്ജു വാര്യരാണ് തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്. ഫൈനൽസിനു ശേഷം രജിഷ അഭിനയിക്കുന്ന മറ്റൊരു സ്പോർട്സ് ചിത്രമാണിത്.

പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിൽ ഖോ ഖോ കളിക്കാരുടെ ടീം ഉണ്ടാക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ടോബിൻ തോമസ് ആണ് ഛായാഗ്രഹണം. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ് നിർമാണം.

Happy to launch the official poster of KHO KHO, written and directed by Rahul Riji Nair under the banner of First Print...

Posted by Manju Warrier on Monday, 21 December 2020

സിദ്ധാർഥ പ്രദീപ് ആണ് സംഗീതം നിർവഹിക്കുന്നത്. 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിലൂടെ 2017ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള രാഹുലിന്റെ നാലാമത്തെ ചിത്രമാണിത്. കള്ളനോട്ടം, ഡാകിനി എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

Content Highlights : rajisha vijayan kho kho new malayalam sports movie poster rahul riji nair

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Siddharth and Prakash Raj

1 min

അം​ഗീകരിക്കാനാവാത്തത്, മാപ്പുപറയുന്നു; സിദ്ധാർത്ഥിനെതിരെയുള്ള പ്രതിഷേധത്തിൽ പ്രകാശ് രാജ്

Sep 30, 2023


Rony David Raj

2 min

20 മിനിറ്റ് കട്ട് ചെയ്യണമെന്ന് പറഞ്ഞ തിയേറ്റർ ഉടമ പിന്നീട് ഖേദം പ്രകടിപ്പിച്ചുവിളിച്ചു -റോണി ഡേവിഡ്

Sep 30, 2023


Kannur Squad

2 min

അന്ന് അച്ഛനൊപ്പം 'മഹായാനം', ഇന്ന് മക്കൾക്കൊപ്പം 'കണ്ണൂർ സ്ക്വാഡ്'; അപൂർവതയുമായി മമ്മൂട്ടി

Sep 29, 2023


Most Commented