പ്രവാസികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ദിനംപ്രതി കേരളത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. വ്യോമഗതാഗതം സ്വീകരിച്ചെത്തുന്നവര്‍ക്കുള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായി വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ട്, മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു പേരെ മാത്രം യാത്ര ചെയ്യാന്‍ അനുവദിച്ചുകൊണ്ടാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇത്ര കരുതലോടെ ശ്രദ്ധ പുലര്‍ത്തിയിട്ടും കാര്യമൊന്നുമില്ലെന്ന് നടി രജീഷ വിജയന്‍. വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനായി തിരക്കു കൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രജീഷയുടെ പ്രതികരണം. സാമൂഹിക അകലം പാലിച്ചേ മതിയാകൂവെന്നും രജീഷ പറയുന്നു.
രജീഷയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്ത് പ്രയോജനം? നാം ഇങ്ങനെ പെരുമാറുകയാണെങ്കില്‍? വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്കു കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയുമാണത്.
Content highlights : rajisha vijayan instagram post people don't maintain social distancing in aircrafts