ഒളിമ്പിക്‌സ് ലക്ഷ്യം വച്ച് ആലീസ് എത്തുന്നു: ഫൈനല്‍സ് ടീസര്‍

ജീഷ വിജയനെ നായികയാക്കി പി ആര്‍ അരുണ്‍ സംവിധാനം ഫൈനല്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജീഷ വേഷമിടുന്നത്. ആലീസ് എന്നാണ് രജീഷയുടെ കഥാപാത്രത്തിന്റെ പേര്. 

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. നടി പ്രിയ വാര്യരും ഫൈനല്‍സില്‍ ഗാനമാലപിച്ചിട്ടുണ്ട്. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്നു

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് സംവിധായകന്‍ പി ആര്‍ അരുണ്‍. ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented