ളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായി രജീഷ വിജയന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. ആലീസ് എന്നാണ് രജീഷയുടെ കഥാപാത്രത്തിന്റെ പേര്. സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കയാണ് അണിയറപ്രവര്‍ത്തകര്‍.

നടി രജീഷ വിജയനും പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. തികച്ചും പുതിയ ഒരു ശ്രമമാണിതെന്നും സൈക്ലിസ്റ്റായ ആലീസിനു ജീവനേകാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ താനെന്നും രജീഷയുടെ പോസ്റ്റില്‍ പറയുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളിലായി പുറത്തുവിടുമെന്നും രജീഷ പറയുന്നു.

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മ്മിക്കും. തീവണ്ടി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോന്‍ ആണ് ഫൈനല്‍സില്‍ സംഗീത സംവിധായകനായെത്തുന്നത്. 

rajisha

Content Highlights : Rajisha Vijayan in Finals, first look poster, cyclist struggling for Olympics