വിടുതലൈ പ്രത്യേക പ്രദർശനത്തിനെത്തിയ രജിനികാന്ത് | ഫോട്ടോ: twitter.com/RIAZtheboss
വെട്രിമാരൻ ചിത്രം വിടുതലൈയെ അഭിനന്ദിച്ച് സൂപ്പർസ്റ്റാർ രജിനികാന്ത്. തനിക്കായി നടത്തിയ വിടുതലൈ പ്രത്യേക ഷോയ്ക്കുശേഷം ട്വിറ്ററിലൂടെയാണ് രജിനികാന്ത് വിടുതലൈയേയും അണിയറപ്രവർത്തകരേയും പ്രശംസിച്ചിരിക്കുന്നത്. പ്രത്യേക ഷോയ്ക്കെത്തിയ രജനികാന്തിന്റെ ചിത്രങ്ങൾ വൈറലാണിപ്പോൾ.
തമിഴ് സിനിമ ഇതുവരെ കാണാത്ത കഥയാണ് ചിത്രം പറയുന്നത് എന്ന് പ്രത്യേക പ്രദർശനത്തിനുശേഷം രജനികാന്ത് ട്വീറ്റ് ചെയ്തു. 'തമിഴ് സിനിമ ഇതുപോലൊരു ചിത്രം ഇതുവരെ കണ്ടിട്ടുണ്ടാവില്ല. വെള്ളിത്തിരയിലെ കാവ്യം. സൂരിയുടെ പ്രകടനം ഭ്രമിപ്പിച്ചു. ഇളയരാജ സംഗീതത്തിൽ എന്നും രാജ. വെട്രിമാരൻ തമിഴ് സിനിമയ്ക്ക് അഭിമാനമാണെന്നും' രജനികാന്ത് ട്വീറ്റ് ചെയ്തു.
രജനികാന്തിന്റെ വാക്കുകൾ സൂരി ഉൾപ്പെടെയുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്. ജയമോഹൻ രചിച്ച തുണൈവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് വിടുതലൈ നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് സൂരി എത്തിയിരിക്കുന്നത്. നടന്റെ ജീവിതത്തിലെ നാഴികക്കല്ലായ കഥാപാത്രമാണ് വിടുതലൈയിലേത്
ഭവാനി ശ്രീയാണ് നായിക. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ടുഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ടാം ഭാഗം ഈ വർഷം സെപ്റ്റംബറിൽ പുറത്തുവരുമെന്നാണ് വിവരം. ഇളയരാജയാണ് സംഗീതസംവിധാനം.
Content Highlights: rajinikanth watched and praised viduthalai movie, soori and vetrimaaran, vijay sethupathi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..