രജനികാന്തും എ.ആർ റഹ്മാനും ദർഗയിൽ, മകൾ ഐശ്വര്യയ്‌ക്കൊപ്പം രജിനികാന്ത് തിരുപ്പതി ക്ഷേത്രത്തിൽ
ചെന്നൈ: ഒരേ ദിവസം തിരുപ്പതി ക്ഷേത്രത്തിലും കടപ്പ ദര്‍ഗയിലും നടന്‍ രജനീകാന്ത് പ്രാര്‍ഥന നടത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ തിരുപ്പതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രജനി ഇതിനുശേഷം നേരെ കടപ്പ അമീന്‍ ദര്‍ഗയില്‍ എത്തുകയായിരുന്നു.
സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനൊപ്പമാണ് ദര്‍ഗയിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. പിറന്നാളിനോടനുബന്ധിച്ചാണ് താരം ക്ഷേത്ര, ദര്‍ഗ സന്ദര്‍ശനം നടത്തിയത്. 12-നായിരുന്നു രജനീകാന്തിന്റെ പിറന്നാള്‍.
ബുധനാഴ്ച രാത്രി ചെന്നൈയില്‍നിന്ന് മകള്‍ ഐശ്യര്യയ്‌ക്കൊപ്പമാണ് രജനി തിരുപ്പതിയില്‍ എത്തിയത്.
വ്യാഴാഴ്ച അതിരാവിലെ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. സുപ്രഭാത പൂജകളില്‍ പങ്കെടുത്തതിനുശേഷം ദര്‍ഗയിലേക്ക് തിരിച്ചു.
11.30-ഓടെ ദര്‍ഗയിലെത്തിയ രജനിക്കൊപ്പം റഹ്മാനും ചേരുകയായിരുന്നു. ഇരുവരെയും മാല അണിയിച്ച് സ്വീകരിച്ചു. പ്രത്യേക തലപ്പാവും ധരിപ്പിച്ചു. പ്രാര്‍ഥനകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമായി ഏറെനേരം ഇവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കടപ്പ അമീന്‍ ദര്‍ഗയില്‍ ജാതി, മത വ്യത്യാസമില്ലാതെ ആളുകള്‍ സന്ദര്‍ശിക്കാറുണ്ട്.
Content Highlights: Rajanikanth visits Tirupati temple kadapa ameen peer dargah, AR Rahman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..